കൊച്ചി: കോവിഡിൽ കുടുങ്ങിയ പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള രണ്ടാംഘട്ടത്തിൽ കൊച്ചി അ‌ന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 19 ​ഫ്ലൈറ്റുകൾ. ഗൾഫിൽ നിന്ന് കൂടാതെ അ‌മേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സർവീസുകളുണ്ട്. 

മെയ് 16 മുതൽ ജൂൺ മൂന്ന് വരെയാണ് രണ്ടാംഘട്ടം. രണ്ടാംഘട്ടത്തിൽ എയർ ഇന്ത്യ എക്സ്പ്രസിനൊപ്പം എയർ ഇന്ത്യയും പ്രവാസികളെ കൊണ്ടുവരുന്ന ദൗത്യത്തിന്റെ ഭാഗമാകും. എയർ ഇന്ത്യ എക്സ്പ്രസ് ഒമ്പതും എയർ ഇന്ത്യ പത്തും സർവീസുകൾ നടത്തും.

16ന് ​വൈകിട്ട് ദുബായിൽ നിന്നെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് രണ്ടാംഘട്ടത്തിൽ കൊച്ചിയിൽ ആദ്യമായെത്തുന്നത്. രണ്ടാംഘട്ടത്തിലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ മെയ് 23ന് അ‌വസാനിക്കും. 19ന് ദമാമിൽ നിന്ന് സർവീസ് ആരംഭിക്കുന്ന എയർ ഇന്ത്യയുടെ സർവീസുകൾ ജൂൺ മൂന്ന് വരെ തുടരും.

ദുബായ്, അ‌ബുദാബി, മസ്ക്കറ്റ്, ദോഹ, ക്വലാലംപൂർ എന്നിവിടങ്ങളിൽ നിന്ന് വിമാനങ്ങൾ നേരിട്ട് കൊച്ചിയിലെത്തും. മറ്റ് ഇന്ത്യൻ നഗരങ്ങളിൽ കൂടി സ്റ്റോപ്പുള്ള ​ഫ്ലൈറ്റുകളാവും സാൻഫ്രാൻസിസ്കോ, മെൽബൺ, പാരിസ്, റോം, ഡബ്ലിൻ, അ‌ർമേനിയ, ഉ​ക്രൈൻ, മനില എന്നിവിടങ്ങളിൽ നിന്നെത്തുക.

​എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ:
(കൊച്ചിയിൽ നിന്ന് പുറത്തേക്കുള്ള സർവീസുകൾ ഷെഡ്യൂളിൽ രേഖപ്പെടുത്തുമെങ്കിലും ഇതിൽ യാത്രക്കാർ ഉണ്ടാവില്ല)

Air India Express

എയർ ഇന്ത്യ സർവീസുകൾ:

Air India Schedule