മുറിയിലെ അഴുകിയ മാംസഗന്ധം, ആ അമ്മയുടെ വാക്കുകള്‍; ലഹരിക്കെതിരെ പോരാടുമ്പോള്‍ മനസ്സിലുള്ളത് ഇതാണ്


രാജി പുതുക്കുടി

എക്‌സൈസ് ഓഫീസർ അബ്ദുൾ ബാസിത്ത്

കോഴിക്കോട്‌: പാലക്കാട് ഭാരത് മാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ലഹരി വിരുദ്ധ പരിപാടിയില്‍ പാലക്കാട് ഡിവിഷനിലെ എക്‌സൈസ് ഓഫീസര്‍ അബ്ദുള്‍ ബാസിത്ത് നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ലഹരിക്കെതിരെ സംസാരിക്കുമ്പോള്‍ ഇത്രയധികം വൈകാരികമാവുന്നത് എന്തുകൊണ്ടെന്ന് ചോദിക്കുമ്പോള്‍ ബാസിത്ത് പറയുന്നത് ജീവിതത്തില്‍ കടന്നുപോയ രണ്ട് അനുഭവങ്ങളാണ്. കൂട്ടുകാരന്റെ മുറിയിലേക്ക് നടക്കുമ്പോള്‍ അനുഭവിച്ച മാസം അഴുകിയ ഗന്ധവും ഒരിക്കല്‍ ഫോണിലേക്ക് വിളിച്ച് ഒരമ്മ പറഞ്ഞ വാക്കുകളുമാണ് ലഹരി വിരുദ്ധ പോരാട്ടത്തില്‍ തനിക്ക് ഏറ്റവും വലിയ ഊര്‍ജ്ജമെന്ന് പറയുന്നു അബ്ദുള്‍ ബാസിത്. അബ്ദുള്‍ ബാസിത്തിന്റെ വാക്കുകളിലേക്ക്-

ആ മുറിയിലേക്ക് നടക്കുമ്പോള്‍ അഴുകിയ മാംസത്തിന്റെ ഗന്ധം പരക്കുന്നുണ്ടായിരുന്നുഎന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ ഡ്രൈവറായിരുന്നു, അവന്‍ ലഹരിക്കടിമപ്പെടുന്നത് കാണുമ്പോള്‍ ഞങ്ങള്‍ തിരുത്താന്‍ ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. എനിക്ക് എക്‌സൈസില്‍ ജോലി ലഭിച്ച് പതിനൊന്ന് മാസത്തെ ട്രെയിനിങ് പൂര്‍ത്തിയാക്കി നാട്ടില്‍ വന്നപ്പോള്‍ ആദ്യം അന്വേഷിച്ചത് അവനെയാണ്. അവന് വായില്‍ ക്യാന്‍സര്‍ വന്ന് രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലാണെന്നായിരുന്നു അറിഞ്ഞ വിവരം. സാമ്പത്തി ബുദ്ധിമുട്ടുകള്‍ കാരണം ചികിത്സയും കാര്യമായി നടക്കുന്നുണ്ടായിരുന്നില്ല.

അങ്ങനെ ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് കുറച്ച് പണം പിരിച്ച് അവനെ കാണാനായി പോയി. മുറ്റത്ത് നിന്ന് അവന്റെ ഭാര്യ കാണിച്ച് തന്ന മുറിയിലേക്ക് നടക്കുമ്പോള്‍ അഴുകിയ മാംസത്തിന്റെ ഗന്ധം പരക്കുന്നുണ്ടായിരുന്നു. ആ മുറിയില്‍ കണ്ട കാഴ്ച അതിലേറെ വിഷമിപ്പിക്കുന്നതായിരുന്നു എല്ലുമാത്രം അവശേഷിക്കുന്ന കവിളുമായി കൂട്ടുകാരന്‍, അവന്റെ പല്ലിനിടയിലൂടെ കഞ്ഞി പുറത്ത് പോകാതെ കൊടുക്കാന്‍ പ്രയാസപ്പെടുന്ന പത്തുവയസ്സുകാരിയായ മകള്‍. കണ്ണീരോടെയാണ് അന്ന് അവിടെ നിന്നും ഇറങ്ങിയത്. കുറച്ച് നാളുകള്‍ക്ക് ശേഷം അവന്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ലഹരിക്കെതിരെ പോരാടാന്‍ ഈ യൂണിഫോം ഇട്ടിറങ്ങുന്ന ഓരോ നിമിഷത്തിലും ഈ അനുഭവം മനസ്സിലുണ്ടെന്ന് പറയുന്നു ബാസിത്ത്. പിന്നീട് കുറച്ച് നാള്‍ കഴിഞ്ഞാണ് ഒരമ്മ കരഞ്ഞു കൊണ്ട് തന്റെ ഫോണിലേക്ക് വിളിക്കുന്നത്...

'എനിക്ക് അവനെ വിഷം കൊടുത്ത് കൊല്ലാന്‍ പോലുംവയ്യ രക്ഷിക്കണം സാറേ...'

ഒരു ദിവസം ഫോണിലേക്ക് വിളിച്ച സ്ത്രീ സംസാരിച്ചുതുടങ്ങിയത് 'എനിക്ക് അവനെ വിഷം കൊടുത്ത് കൊല്ലാന്‍ പോലും വയ്യ രക്ഷിക്കണം സാറേ' എന്ന് പറഞ്ഞാണ്. കാര്യം അന്വേഷിച്ചപ്പോള്‍ ലഹരിക്കടിമയായ 21 വയസ്സുകാരന്റെ അമ്മയാണ് വിളിക്കുന്നത് എന്ന് മനസ്സിലായി. ലഹരി ഉപയോഗിച്ച് മകന്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ അവര്‍ക്ക് സഹിക്കാന്‍ പറ്റുന്നതിനും അപ്പുറമായിരുന്നു. പെറ്റ മകനെ കൊല്ലാന്‍ പറ്റുമെങ്കില്‍ ചെയ്തുപോകുമായിരുന്നു എന്ന് പറഞ്ഞ ആ അമ്മയുടെ വാക്കുകളാണ് മനസ്സില്‍ തറച്ചു കയറിയ മറ്റൊരനുഭവം എന്ന് പറയുന്നു ബാസിത്ത്.

18, 19 വയസ്സുള്ള മക്കളെ വിലങ്ങ് വച്ചുകൊണ്ടുപോകുമ്പോള്‍ പകച്ചുനില്‍ക്കുന്ന ഒരുപാട് രക്ഷിതാക്കളെ ഈ കാലത്തിനിടെ കണ്ടിട്ടുണ്ട്. അതുകൊണ്ട് ലഹരിക്കെതിരെ ഓരോ കുട്ടിയോടും സംസാരിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ പറഞ്ഞുപോകാറുണ്ട്. മക്കള്‍ക്ക് എന്തും തുറന്ന് പറയാവുന്നവരായി രക്ഷിതാക്കള്‍ മാറേണ്ട കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. മക്കള്‍ ലഹരിപോലെ പല കുരുക്കിലേക്കും പോകുന്നത് മുളയിലേ നുള്ളാന്‍ ഇത്തരം തുറന്ന ആശയവിനിമയങ്ങള്‍ കൊണ്ട് കഴിയുമെന്നും ബാസിത്ത് പറയുന്നു.

Content Highlights: excise officer abdul basith about drug cases


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented