പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: ട്രെയിനില്‍ ഭക്ഷണത്തിന് അമിത ചാര്‍ജ് ഈടാക്കിയ ഐആര്‍ടിസി കരാറുകാര്‍ക്ക് മുട്ടന്‍ പണി കൊടുത്ത് മലയാളി. അമിത ചാര്‍ജ് ഈടാക്കിയവരെക്കൊണ്ട് കംപാര്‍ട്ട്മെന്റിലുള്ളവര്‍ക്ക് മുഴുവനും സൗജന്യമായി കുപ്പിവെള്ളം വിതരണം ചെയ്യിച്ചാണ് ഇദ്ദേഹം പണികൊടുത്തത്. കൊല്ലം ചവറ സ്വദേശി അരുണ്‍കുമാറാണ് കക്ഷി.
മംഗള- ലക്ഷദ്വീപ് ട്രെയിനില്‍ യാത്ര ചെയ്യവെ വെള്ളിയാഴ്ചയാണ് താന്‍ യാത്രചെയ്യുന്ന കംപാര്‍ട്ട്മെന്റില്‍ ആഹാരത്തിനും വെള്ളത്തിനും ഐആര്‍സിടിസി നിശ്ചയിച്ച നിരക്കിനേക്കാള്‍ അധികം ഈടാക്കുന്നുവെന്നത് ശ്രദ്ധയില്‍ പെട്ടത്. മംഗലാപുരത്ത് വെച്ചായിരുന്നു സംഭവം. പിന്നാലെ ഇദ്ദേഹം ഐആര്‍സിടിസിക്ക് പരാതി രജിസ്റ്റര്‍ ചെയ്തു. ഒട്ടും താമസിക്കാതെ തന്നെ റെയില്‍വേയില്‍ നിന്ന് മറുപടിയും നടപടി ആരംഭിച്ചതായുള്ള സന്ദേശവും വന്നു.
ഐആര്‍സിടിസി നിര്‍ദ്ദേശം അനുസരിച്ച് പാന്‍ട്രി മാനേജര്‍ വന്ന് അരുണ്‍കുമാറുമായി സംസാരിച്ചു. അധികമായി ഈടാക്കിയ തുക തിരികെ നല്‍കാമെന്ന വാഗ്ദാനവും നല്കി. എന്നാല്‍ കംപാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്ന അത്രയും ആളുകളില്‍ നിന്ന് കുറഞ്ഞത് 20 രൂപയോളം ഈടാക്കിയിരുന്നുവെന്നതിനാല് എല്ലാവര്ക്കും കുപ്പിവെള്ളം സൗജന്യമായി നല്‍കണമെന്നും പണം കൈപ്പറ്റില്ലെന്നും അരുണ്‍കുമാര്‍ നിലപാടെടുത്തു.
ഒടുവില്‍ അരുണിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങി എല്ലാവര്ക്കും കുപ്പിവെള്ളം സൗജന്യമായി കൊടുത്ത് കരാറുകാര്‍ തടിതപ്പി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..