പ്രതീകാത്മക ചിത്രം | ഫോട്ടോ മാതൃഭൂമി
തിരുവനന്തപുരം: സർക്കാരിന് കീഴിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് നിർമിക്കുന്ന ജവാൻ മദ്യത്തിലെ ആൽക്കഹോളിന്റെ അളവ് കൂടിയതിനെ തുടർന്ന് വിൽപ്പന മരവിപ്പിച്ചു. 245, 246, 247 എന്നീ മൂന്ന് ബാച്ച് നമ്പറുകളിലുള്ള ജവാൻ മദ്യത്തിന്റെ വിൽപ്പനയാണ് മരവിപ്പിച്ചത്.
കോഴിക്കോട് മുക്കത്തെ സ്വകാര്യ ബാറിൽ നിന്ന് ഈ മദ്യം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് എക്സൈസ് വകുപ്പിന് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യത്തിന്റെ വീര്യം അനുവദനീയമായതിലും കൂടുതലുള്ളതായി കണ്ടെത്തിയത്.
സാംപിൾ പരിശോധനയിൽ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യത്തിന്റെ വിൽപന മരവിപ്പിച്ചത്. ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് എക്സൈസ് കമ്മിഷണർ അറിയിപ്പ് നൽകി.

Content Highlights:excessive amounts of alcohol found in Jawan liquor- Excise to freezes sales


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..