അധ്യാപകനായിരിക്കെ കണ്ണൂര്‍  വി.സി. പഠനം മുടക്കിയെന്ന് പരാതി


സര്‍വകലാശാലാ അധികൃതര്‍ക്കു പരാതി നല്‍കിയപ്പോള്‍ മലയാളികളടക്കമുള്ള അധ്യാപകര്‍ ഒത്തുതീര്‍പ്പുമായി വന്നു.

ഗോപിനാഥ് രവീന്ദ്രൻ

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലാ വി.സി. പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ മുമ്പ് ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ചരിത്രവിഭാഗം അധ്യാപകനായിരിക്കേ, എം.എഫില്‍, ഗവേഷക വിദ്യാര്‍ഥികളെ ദ്രോഹിച്ചെന്ന് പരാതി. അധ്യാപകനും മെന്ററുമെന്ന നിലയില്‍ ഗോപിനാഥ് രവീന്ദ്രന്റെ അശ്രദ്ധയും അഹംഭാവവും കാരണം താനടക്കമുള്ള ഒട്ടേറെ വിദ്യാര്‍ഥികള്‍ക്കു പഠനം നിര്‍ത്തേണ്ടി വന്നതായി കോട്ടയം സ്വദേശി ഷിനു ജോസഫ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി. പഠനം മുടങ്ങിയ എല്ലാവര്‍ക്കും വേണ്ടിയാണ് പരാതിയെന്നും അക്കാദമികസമിതിയെ നിയോഗിച്ച് അന്വേഷിക്കണമെന്നും അഭ്യര്‍ഥിച്ചു.

ജാമിയയില്‍ എം.എ. ചരിത്രത്തില്‍ ഉയര്‍ന്ന മാര്‍ക്കു നേടിയ ഷിനു 2006-ലാണ് പ്രൊഫ. ഗോപിനാഥിനു കീഴില്‍ എം.ഫില്ലിനു രജിസ്റ്റര്‍ ചെയ്തത്. മൂന്നുവര്‍ഷം അക്കാദമികവിഷയത്തില്‍ ചര്‍ച്ചയ്‌ക്കോ എഴുതി നല്‍കിയ പ്രബന്ധം വിലയിരുത്താനോ പ്രൊഫസര്‍ തയ്യാറായില്ല. കരടുപ്രബന്ധം നാലു തവണ കളഞ്ഞു.

സര്‍വകലാശാലാ അധികൃതര്‍ക്കു പരാതി നല്‍കിയപ്പോള്‍ മലയാളികളടക്കമുള്ള അധ്യാപകര്‍ ഒത്തുതീര്‍പ്പുമായി വന്നു. എന്റെ പിഴവു കൊണ്ടാണ് പ്രബന്ധം നഷ്ടപ്പെട്ടതെന്ന് വ്യാജസത്യവാങ്മൂലം നല്‍കാന്‍ അവര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് അതുചെയ്തു. എന്നിട്ടും നിലവാരമില്ലെന്ന് പറഞ്ഞ് അന്തിമമായി പ്രബന്ധം സമര്‍പ്പിക്കാന്‍ അനുവദിച്ചില്ല. ഒടുവില്‍ എം.ഫില്‍. ഉപേക്ഷിക്കേണ്ടി വന്നു. കണ്ണൂര്‍ വി.സി.യായി നിയമിക്കപ്പെട്ടപ്പോള്‍ ജാമിയയിലെ മുന്‍വിദ്യാര്‍ഥികള്‍ ട്വിറ്ററിലെഴുതിയ സന്ദേശങ്ങളുടെ പകര്‍പ്പും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഷിനു 'മാതൃഭൂമി'യോടു പറഞ്ഞു.

Content Highlights: ex student against Kannur vc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented