പി.സി. ജോർജ് | ഫോട്ടോ : ജി. ശിവപ്രസാദ്, മാതൃഭൂമി
കോട്ടയം : ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതിനുള്ള ഉപഗ്രഹ സര്‍വേ ജനങ്ങള്‍ക്ക് ആപത്താണെന്ന് മുന്‍ എംഎല്‍എ പിസി ജോര്‍ജ്. കാട്ടുപന്നികളെയും പെരുമ്പാമ്പുകളെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍, മനുഷ്യജീവന് വില നല്‍കുന്നില്ലെന്നും പി.സി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ബഫര്‍സോണ്‍ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. മലയോരമേഖലകളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളായ കോരുത്തോട്, എരുമേലി എന്നീ പഞ്ചായത്തുകളുടെ വിവിധ വാര്‍ഡുകളും ബഫര്‍ സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ആകെ ഭൂവിസ്തൃതിയുടെ 72.44% വനപ്രദേശമായ ഇടുക്കി ജില്ലയില്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആയി മാറിയാല്‍ വില്ലേജുകളെയാണ് അത് ബാധിക്കുന്നത്. ജില്ലയില്‍ ജനജീവിതം അസാധ്യമായി തീരുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്നുംഅദ്ദേഹം കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനയും പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ നല്‍കി.
Content Highlights: pc george, satellite surveys are harmful, protest, hints on loksabha election candidature
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..