തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഖേദമുണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. 

സംഘര്‍ഷത്തില്‍ ഖേദമുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. കെണിയില്‍ വീഴാതിരിക്കാനാണ് അതുസംബന്ധിച്ച വിവാദം വന്നപ്പോള്‍ തിരുത്താതിരുന്നത്. വാര്‍ത്ത വന്ന ശേഷം തിരുത്തിയാല്‍ ഖേദം പറഞ്ഞില്ലെന്നാകും പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlights: ex minister kadakampally surendran says he did not apologized on sabarimala issue