ദിലീപിനെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കും; തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച്‌ കോടതി


ദിലീപ്‌

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനും സുഹൃത്ത് ശരത്തിനും എതിരെയുള്ള തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കുമെന്ന് എറണാകുളം സെഷന്‍സ് കോടതി. തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.

ഈ മാസം 31-ന് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തും. ദിലീപും ശരത്തും അന്ന് കോടതിയില്‍ നേരിട്ട് ഹാജരകണമെന്നുമാണ് നിര്‍ദേശം. തുടര്‍ന്ന് ഈ കുറ്റത്തിന്‍മേലുള്ള വിചാരണയും നേരിടേണ്ടിവരും.



തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപും ശരത്തും നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് കോടതി ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചത്.

ബലാത്സംഗ കുറ്റമുള്‍പ്പടെ ദിലീപിനെതിരെ നിലവിലുണ്ട്. ഇത് കൂടാതെയാണ് തെളിവ് നശിപ്പിക്കല്‍ കുറ്റംകൂടി ചുമത്തുന്നത്. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം എത്തിയെന്നാണ് കേസില്‍ പ്രധാനമായും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ശരത്തുമായി ചേര്‍ന്ന് ഈ ദൃശ്യങ്ങളും അതുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റുള്‍പ്പടെയുള്ള ഫോണ്‍രേഖകളുംനശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

Content Highlights: Evidence tampering charge against Dileep will stand-court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented