കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍  എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി. അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി കസ്റ്റംസ് കോടതിയെ സമീപിച്ചിരുന്നു. 

നേരത്തെ ശിവശങ്കറിനെ ജയിലിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യാനായി നല്‍കിയ അപേക്ഷയില്‍ ശിവശങ്കറിനെ 'അക്യൂസ്ഡ് 'എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.  

ശിവശങ്കറുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തത്. നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയ സമയത്ത് തന്നെ കസ്റ്റംസ് സംഘം അവിടെ എത്തുകയും എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റുമായി സംസാരിക്കുകയും ചെയ്തിരുന്നു.

Content Highlight: Evidence against Shivshankar: court granted permission for the arrest