കെ.വി. രാജശേഖരന് ഈവനിങ് പാരഡൈസ് മീഡിയ പുരസ്കാരം


കെ.വി.രാജശേഖരൻ

കൊച്ചി: വയോജനങ്ങളുടെ വ്യത്യസ്തമായ ജീവിതാവസ്ഥകളേക്കുറിച്ചുള്ള മികച്ച റിപ്പോര്‍ട്ടുകള്‍ക്കായി ഏര്‍പ്പെടുത്തിയ ഈവനിങ് പാരഡൈസ് മീഡിയ അവാര്‍ഡ്‌ 2022 -ന് അച്ചടി മാധ്യമ വിഭാഗത്തില്‍ കെ.വി. രാജശേഖരന്‍, ദൃശ്യമാധ്യമത്തില്‍ ജോബി ജോണ്‍ എന്നിവര്‍ അര്‍ഹരായി.

മാതൃഭൂമി കൊച്ചി എഡിഷന്‍ പരിധിയിലെ വരാപ്പുഴ ലേഖകനാണ് കെ. വി. രാജശേഖരൻ. പെരുമഴപോലെ ദുരിതങ്ങൾ, തനിച്ചായി ആനി എന്ന റിപ്പോർട്ടിനാണ് അവാർഡ്. നോർത്ത് പറവൂർ കോട്ടുവള്ളി സ്വദേശിയാണ്. ഭാര്യ സ്മിത. ഗായത്രി, സംഗീത് എന്നിവര്‍ മക്കള്‍.

എട്ട് വർഷമായി ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജോബി ജോണ്‍ തൃശൂർ ജില്ലാ ചാനലില്‍ 15 വര്‍ഷമായി ജനകീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രതിദിനപരിപാടിയായ 'മാറ്റൊലി ' എന്ന പരിപാടിയുടെ അവതാരകനാണ്.

2022 സെപ്റ്റംബര്‍ 11-ന് കാലത്ത് 10 മണിക്ക് ഷൊര്‍ണൂര്‍ ത്രാങ്ങാലിയിലെ ഇവനിങ് പാരഡൈസ് സീനിയര്‍ ലിവിങ് വില്ലേജില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍. മുരളി പുരസ്കാരം സമ്മാനിക്കും. വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരന്‍, ഷൊര്‍ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.കെ. ജയപ്രകാശ് തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിക്കും.

Content Highlights: Evening Paradise Media Award, Evening Paradise Media Award 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented