representational Image
കോട്ടയം: സംസ്ഥാനത്ത് ഒരു കോവിഡ് ക്ലസ്റ്റര്‍ കൂടി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. ഏറ്റുമാനൂര്‍ നഗരസഭയും കാണക്കാരി, അയര്‍ക്കുന്നം, മാഞ്ഞൂര്‍,അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ് പുതിയ ക്ലസ്റ്റര്‍.
ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ രോഗവ്യാപനം കടുത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ഏറ്റുമാനൂര്‍ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചതായി കോട്ടയം കളക്ടര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.
കോട്ടയം കളക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ്
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയും നാലു പഞ്ചായത്തുകളും ഉള്‍പ്പെടുത്തി പുതിയ കോവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലെ തീരുമാനപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മുനിസിപ്പാലിറ്റിയില്‍ നിലവില്‍ കണ്ടെയ്ന്മെന്റ് സോണുകളായ 4,27 വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ വാര്‍ഡുകളും കാണക്കാരി, മാഞ്ഞൂര്‍ അയര്‍ക്കുന്നം. അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ചേര്‍ന്നതാണ് ക്ലസ്റ്റര്‍. ഇതോടെ ജില്ലയില്‍ ആകെ അഞ്ചു കോവിഡ് ക്ലസ്റ്ററുകളായി. പാറത്തോട്, പള്ളിക്കത്തോട്-ചിറക്കടവ്, പായിപ്പാട്, ചങ്ങനാശേരി എന്നിവയാണ് നിലവിലുണ്ടായിരുന്ന ക്ലസ്റ്ററുകള്‍. ഏറ്റുമാനൂര്‍ ക്ലസ്റ്ററിലെ നിയന്ത്രണങ്ങളും നിലവിലുള്ള കണ്ടെയ്ന്മെന്റ് സോണുകളുടെ പട്ടികയും ഇതോടൊപ്പം.
content highlights: ettumanoor in kottayam declared as covid cluster
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..