ഇ.ടി. നാരായണൻ മൂസ്സ്. Photo: Mathrubhumi Archives| Philip J
തൃശ്ശൂര്‍: വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ്സ് (87) അന്തരിച്ചു. ഒല്ലൂര്‍ തൈക്കാട്ടുശ്ശേരിയിലെ വസതിയില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു മരണം.
അണുബാധയെത്തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
തൈക്കാട്ടുശ്ശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠന്‍ മൂസ്സിന്റെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി 1933 സെപ്റ്റംബര്‍ 15-നാണ് ജനനം. അച്ഛന്‍ ആരംഭിച്ച വൈദ്യരത്‌നം ഔഷധശാലയുടെ ചുമതല 1954ല്‍ നാരായണന്‍ മൂസ്സ് ഏറ്റെടുത്തു. ആയുര്‍വേദചികിത്സാരംഗത്തെ സംഭാവനകള്‍ക്ക് 2010-ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
കാലടി വെള്ളാരപ്പിള്ളി മുരിയമംഗലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മകള്‍ സതി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ഇ.ടി. നീലകണ്ഠന്‍ മൂസ്സ് (വൈദ്യരത്നം ഗ്രൂപ്പ് സീനിയര്‍ ഡയറക്ടര്‍), ഇ.ടി. പരമേശ്വരന്‍ മൂസ്സ് (വൈദ്യരത്നം ഗ്രൂപ്പ് ഡയറക്ടര്‍), ഇ.ടി. ശൈലജ ഭവദാസന്‍ (ഡയറക്ടര്‍, വൈദ്യരത്‌നം ഗ്രൂപ്പ് ബെംഗളൂരൂ ഓപ്പറേഷന്‍സ്).
മരുമക്കള്‍: ഹേമ മൂസ്സ് (താഴംകോട് മന, പാലക്കാട്), മിനി മൂസ്സ് (മാമ്പറ്റ മന, കൊടുങ്ങല്ലൂര്‍), ഷൊര്‍ണൂര്‍ പക്ഷിമനയ്ക്കല്‍ ഭവദാസന്‍ നമ്പൂതിരി (ബെംഗളൂരൂ).
content highlights: et narayanan mooss passes away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..