ജനവാസ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കും; പരിസ്ഥിതിലോല മേഖലയില്‍ പുതിയ ഉത്തരവിറക്കി സര്‍ക്കാര്‍


സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ ജനവാസ മേഖലകളെ കൂടി ഉള്‍പ്പെടുത്തി പരിസ്ഥിതിലോല പ്രദേശമായി നിശ്ചയിച്ച 2019-ലെ സര്‍ക്കാര്‍ ഉത്തരവ് ഇതോടെ റദ്ദാകും.

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ജനവാസ മേഖലയേയും കൃഷിയിടങ്ങളേയും ഒഴിവാക്കി പരിസ്ഥിതിലോല മേഖല നിര്‍ണയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. കൃഷിയിടങ്ങള്‍ക്കും ജനവാസ മേഖലയ്ക്കും പുറമെ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളേയും പുതിയ ഉത്തരവ് പ്രകാരം ഒഴിവാക്കിയിട്ടുണ്ട്.

സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ ജനവാസ മേഖലകളെ കൂടി ഉള്‍പ്പെടുത്തി പരിസ്ഥിതിലോല പ്രദേശമായി നിശ്ചയിച്ച 2019-ലെ സര്‍ക്കാര്‍ ഉത്തരവ് ഇതോടെ റദ്ദാകും.

2019-ലെ നിര്‍ദേശങ്ങല്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചപ്പോള്‍ ജനവാസമേഖലകളെ ഒഴിവാക്കണമെന്ന അഭിപ്രായം മേഖലകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇക്കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലിരിക്കെയാണ് ജനവാസ മേഖലയടക്കം ഉള്‍പ്പെടുത്തി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖലയായി കണക്കാക്കി കഴിഞ്ഞ ജൂണ്‍മാസം സുപ്രീംകോടതി ഉത്തരവുണ്ടായത്.അതില്‍ വലിയ പ്രതിഷേധമായിരുന്നു സംസ്ഥാനമാകെ ഉയര്‍ന്ന് വന്നത്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിന്റെ മുന്നോടിയായിട്ട് കൂടിയാണ് പുതിയ ഉത്തരവ്.

Content Highlights: ESZ New order from state government


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented