ഗതാഗതകുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ കാറിൽ സൈറൺ വെച്ച്‌ പാഞ്ഞു,യുവാവിൽ നിന്ന്‌ പിഴ ഈടാക്കി


മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത സൈറൺ

കാക്കനാട് : ഗതാഗതക്കുരുക്കിൽനിന്ന്‌ രക്ഷപ്പെടാനെന്ന പേരിൽ കാറിൽ സൈറൺ മുഴക്കി പാഞ്ഞ യുവാവിനെ മോട്ടോർ വാഹനവകുപ്പ് പിടികൂടി 2,000 രൂപ പിഴയീടാക്കി. സൈറൺ മുഴക്കി പോകുന്ന കാറിന്റെ വിഡിയോ യുവാക്കൾ എടുത്തതാണ് ഇയാളെ പിടികൂടാൻ സഹായിച്ചത്. കഴിഞ്ഞദിവസം ഇടപ്പള്ളി-പുക്കാട്ടുപടി റോഡിലാണ് ആംബുലൻസിന്റേതു പോലെയുള്ള ശബ്ദം മുഴുക്കുന്ന യന്ത്രം ഉപയോഗിച്ച് കാർ യാത്രക്കാരൻ പാഞ്ഞത്.

ആംബുലൻസ് അല്ലെന്ന്‌ മനസ്സിലാക്കിയ ചില യുവാക്കൾ കാറിനെ പിന്തുടർന്നു. ഇതിന്റെ വിഡിയോ പിടിച്ചതും വണ്ടിനമ്പറും കുറിച്ചെടുത്തതും ആർ.ടി.ഒ പി.എം. ഷബീറിന് അയച്ചുകൊടുത്തു. തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. ചന്തുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പുക്കാട്ടുപടി സ്വദേശി അൻസാറാണ് സംഭവത്തിനു പിന്നിലെന്ന് കണ്ടെത്തി പിഴ ചുമത്തി.

ആദ്യം വാഹനത്തിന്റെ ആർ.സി. ബുക്കിലെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെ തുടർന്ന് വെഹിക്കിൾ ഇൻസ്പെക്ടർ നേരിട്ട് ഇയാളുടെ വീട്ടിലെത്തി. ആദ്യം കുറ്റം നിഷേധിച്ച അൻസാർ, പിന്നീട് കേസാകുമെന്ന് അറിഞ്ഞതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടി ഓൺലൈനിലൂടെ സൈറൻ വാങ്ങി ഘടിപ്പിക്കുകയായിരുന്നെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented