ഇ.എസ്. ബിജിമോൾ | Photo: Mathrubhumi
തൊടുപുഴ: സി.പി.ഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന് ഇ.എസ്. ബിജിമോളെ ഒഴിവാക്കി. മുന്‍ എക്സിക്യൂട്ടീവില്‍ ബിജിമോള്‍ അംഗമായിരുന്നു. ജയാ മധുവിനെയാണ് ബിജിമോള്‍ക്ക് പകരം എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ജില്ലാ കമ്മിറ്റി അംഗമായി ബിജിമോള്‍ തുടരും.
സി.പി.ഐയുടെ സംസ്ഥാനത്തെ തന്നെ പ്രമുഖ വനിതാനേതാക്കളില്‍ ഒരാളാണ് ബിജിമോള്‍. ദീര്‍ഘകാലം പീരുമേട് മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയായിരുന്നു. എന്നാല്‍ കുറച്ചുകാലമായി സി.പി.ഐ. ജില്ലാ നേതൃത്വവും ബിജിമോളും തമ്മിലുള്ള ബന്ധത്തില്‍ ചേര്ച്ചക്കുറവുകളുണ്ടായിരുന്നു.
കഴിഞ്ഞ ജില്ലാ സമ്മേളനകാലത്ത്, ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച പേര് ബിജിമോളുടേത് ആയിരുന്നു. എന്നാല്‍ അതിനെതിരേ ഇസ്മായില്പക്ഷത്തിന് മേല്‍ക്കൈയുള്ള ഇടുക്കി ജില്ലാ കമ്മിറ്റിയിലെ അംഗം മത്സരിക്കുകയും ബിജിമോളെ പരാജയപ്പെടുത്തുകയും ചെയ്തു.
51 അംഗ ജില്ലാകമ്മിറ്റിയില്‍ ഏഴുപേരുടെ പിന്തുണ മാത്രമായിരുന്നു അവര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് ജില്ലാ നേതൃത്വത്തിനെതിരേ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചില പരാമര്‍ശങ്ങള്‍ ബിജിമോള്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ ഇതില്‍ നടപടി ഒന്നും കൈക്കൊണ്ടിരുന്നില്ല.
Content Highlights: es bijimol removed from cpi executive
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..