കാക്കനാട് കളക്ടറേറ്റിൽ നടന്ന ജില്ലയിലെ ഡെപ്യൂട്ടി കളക്ടർമാരുടേയും ഡെപ്യൂട്ടി തഹസിൽദാർമാരുടേയും യോഗത്തിൽ മന്ത്രിസംസാരിക്കുന്നു
കൊച്ചി: ഒരു വര്‍ഷത്തിനകം എറണാകുളം ജില്ലയെ ഇ-ജില്ലയായി പ്രഖ്യാപിക്കാനാകുമെന്നും വില്ലേജ്തലം മുതല്‍ കളക്ടറേറ്റ് വരെ ഇ- ഓഫീസ് സംവിധാനത്തിലേക്ക് സമ്പൂര്‍ണ്ണമായി മാറുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു. കാക്കനാട് കളക്ടറേറ്റില്‍ നടന്ന ജില്ലയിലെ ഡെപ്യൂട്ടി കളക്ടര്‍മാരുടേയും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വില്ലേജ്തല ജനകീയ സമിതികള്‍ എല്ലാ മാസവും കൂടുന്നെന്ന് ഉറപ്പു വരുത്തണം. റവന്യൂതല ഇ-സാക്ഷരതയുടെ പ്രധാന ആയുധമായിരിക്കണം വില്ലേജ്തല ജനകീയ സമിതികള്‍. വില്ലേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാകുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ജനുവരി മാസത്തിന് മുന്‍പായി ഡിജിറ്റല്‍ റീ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കണം. ജോലിയില്‍ വീഴ്ച വരുത്തുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഫയലുകള്‍ ആത്യന്തികമായി തീര്‍പ്പാക്കുന്ന അദാലത്തുകളായി ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം മാറണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് യോഗത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ വികസനകാര്യ കമ്മീഷണര്‍ എ. ഷിബു, സബ് കളക്ടര്‍ പി.വിഷ്ണു രാജ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാന്, ഡെപ്യൂട്ടി കളക്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..