ഇ.പി. ജയരാജൻ| Photo: Mathrubhumi
തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനറാകും. നിലവിലെ കണ്‍വീനര്‍ എ. വിജയരാഘവന് സിപിഎം പിബി അംഗമായ പശ്ചാത്തലത്തിലാണിത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജയരാജനെ പുതിയ കണ്‍വീനറായി തിരഞ്ഞെടുത്തത്. ചൊവ്വാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ - കായിക വകുപ്പ് മന്ത്രിയായിരുന്നു ജയരാജന്. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ചെങ്കിലും പിന്നീട് മന്ത്രിസഭയിലേക്ക് തിരികെ എത്തിയിരുന്നു. മട്ടന്നൂരില്‍ നിന്ന് 2011, 2016 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് ടേം വ്യവസ്ഥ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ഇ.പിക്ക് സീറ്റ് നല്‍കിയിരുന്നില്ല.
Content Highlights: ep jayarajan to become new lfd convenor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..