ഗവര്‍ണര്‍ RSS അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു, പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ഇ.പി ജയരാജന്‍


Governor Arif Mohammed Khan- LDF convener EP Jayarajan / Photo: Mathrubhumi

തിരുവനന്തപുരം: ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കാനായാണ് കേരള ഗവര്‍ണര്‍ കേരള നിയമസഭയേയും ഭരണനിര്‍വഹണത്തേയും അലങ്കോലപ്പെടുത്തുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.

വൈസ് ചാന്‍സലറെ എന്തൊക്കെ പറഞ്ഞാണ് ഗവര്‍ണര്‍ ആക്ഷേപിച്ചത്. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ എന്തൊക്കെ പറഞ്ഞാണ് അദ്ദേഹം ആക്ഷേപിച്ചത്, തെരുവുതെണ്ടിയെന്ന് പോലും വിശേഷിപ്പിച്ചു. ഇത്തരത്തില്‍ വികാരജീവിയായി പ്രതികരിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ അയോഗ്യനാണ്. അദ്ദേഹത്തെ കേരളത്തിലെ ജനങ്ങളും വിദ്യാഭ്യാസ സമൂഹവും ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. സ്വന്തം തെറ്റ് മനസ്സിലാക്കി അത് തിരുത്തി മുന്നോട്ടുപോവുന്നതാവും ഗവര്‍ണര്‍ക്ക് നല്ലത്.ഒരു സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണ മെച്ചപ്പെടുത്താന്‍ സഹായകരമായ നിലപാടല്ല ഗവര്‍ണര്‍ സ്വീകരിക്കുന്നത്. വികസനത്തേയും സുഖകരമായ പ്രവര്‍ത്തനത്തേയും തടസ്സപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂവെന്നും ജയരാജന്‍ ആരോപിച്ചു.

Content Highlights: ep jayarajan slams governor arif muhammed khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented