ചിലര്‍ അമിത് ഷായെ കാണാന്‍ ചെന്നൈയില്‍പോയി മടങ്ങിയവരാണ്, കോണ്‍ഗ്രസിന്റെ ശക്തിക്ഷയിച്ചു- ഇ.പി.ജയരാജന്‍


കേരളത്തിൽ കെ റെയിൽ ഉപേക്ഷിച്ചിട്ടില്ലെന്നും കേരളത്തിന്റെ വികസനത്തിന് ഏറ്റവും ഫലപ്രദമായ ഒരു പദ്ധതിയാണ് ഇതെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.

ഇ.പി ജയരാജൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: മുന്നണി വിപുലീകരിക്കാനുള്ള കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിന്റെ അടിസ്ഥാനം കോൺഗ്രസ് ദുർബലമായി എന്നാണെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി ജയരാജൻ. ഇടതുപക്ഷമുന്നണിയെ ഒറ്റയ്ക്ക് പ്രതിരോധിക്കാനുള്ള ത്രാണി യു.ഡി.എഫിനില്ല. അവരുടെ ശക്തി ക്ഷയിച്ചു പോയി. അതുകൊണ്ട് ഇടതുപക്ഷമുന്നണിയെ പ്രതിരോധിക്കണമെങ്കിൽ വന്ന് സഹായിക്കണം എന്ന നിലയിലുള്ള ദുഃഖത്തിൽ നിന്നുയർന്നുവന്ന ചിന്തയാണ് ഇതെന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ നിന്ന് കൊഴിഞ്ഞു പോകുന്ന കോൺഗ്രസ് നേതാക്കളെ പോലും ഒന്നിച്ച് നിർത്താൻ അവർക്ക് സാധിക്കുന്നില്ല. സ്വന്തം പാർട്ടിയിൽ തന്നെയുള്ളവർ ഉറച്ചു നിൽക്കുന്നുണ്ടോ? ചിലർ അമിത് ഷായെ കാണാൻ ചെന്നൈയിലെത്തി മടങ്ങിയവരാണെന്നും ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ബി.ജെ.പി. സർക്കാരിന് കേരളത്തിൽ നിന്ന് ഒരു മന്ത്രിയുണ്ട്. ആ കേന്ദ്രമന്ത്രി കേരളത്തിന്റെ മന്ത്രിയല്ല. കേരളത്തിന്റെ ഒരു വികസന കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഒരു സംഭാവനയും ഉണ്ടായിട്ടില്ല. കേരളത്തിന്റെ വികസനം തടസപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. വികസനം മുന്നോട്ട് വരുമ്പോൾ ഇടതുപക്ഷ വിരോധികളായിട്ടുള്ളവരൊക്കെ ഭയപ്പെടുകയാണ്. വികസനം ഉണ്ടായാൽ കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായിട്ടുള്ള വലിയ മാറ്റങ്ങൾ ഉണ്ടാകും. ആ മാറ്റം പടിപടിയായി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിനെ പ്രതിരോധിക്കാൻ തുല്യ ദുഃഖിതരെല്ലാം ഒന്നിക്കും. എന്നാൽ അതിന്റെ മുമ്പിൽ ഒന്നും സർക്കാർ പതറിപ്പോവില്ല. കേരളത്തിൽ കെ- റെയിൽ ഉപേക്ഷിച്ചിട്ടില്ലെന്നും കേരളത്തിന്റെ വികസനത്തിന് ഏറ്റവും ഫലപ്രദമായ ഒരു പദ്ധതിയാണ് ഇതെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.

കേരളത്തിന്റെ വികസന പദ്ധതികളെ തകർക്കാൻ വികസന വിരോധികൾ നല്ലതുപോലെ പരിശ്രമിക്കുന്നുണ്ട്. അടിസ്ഥാനരഹിതമായ പ്രശ്നങ്ങൾ പ്രചരിപ്പിക്കുക, അതിന്റെ അടിസ്ഥാനത്തിൽ കോടതികളെ സമീപിക്കുക, എങ്ങനെയാണ് വഴിമുടക്കുക ഇതാണ് പലരും ചിന്തിക്കുന്നത്. അവരെ ഇപ്പോൾ ജനം തിരിച്ചറിയുന്നുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് ബോധ്യപ്പെടുത്തി എല്ലാവരുടേയും പിന്തുണയോടു കൂടി കേരളത്തിൽ ഇടതുപക്ഷ സർക്കാർ വികസന പദ്ധതികൾ നടപ്പിലാക്കും.

എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം സി.പി.എം. വിപുലമായി ആഘോഷിക്കും. എല്ലാ ജില്ലാകേന്ദ്രങ്ങളിലും ആഘോഷപരിപാടികൾ നടത്തും. ഓഗസ്റ്റ് 10ന് രാജ്ഭവന് മുമ്പിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ബഹുജനധർണ സംഘടിപ്പിക്കുമെന്നും എൽ.ഡി.എഫ്. കൺവീനർ വ്യക്തമാക്കി.

Content Highlights: EP Jayarajan press meet - a statement against congress

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented