ഇ.പി. ജയരാജൻ| Photo: Mathrubhumi
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിയ്ക്കിടെ യു.ഡി.എഫ്. എം.എല്‍.എമാര്‍ ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തിയെന്ന ആരോപണത്തിലുറച്ചും വിശദീകരിച്ചും ഇ.പി. ജയരാജന്‍. സംഭവത്തിന്റെ ദൃക്‌സാക്ഷിയാണ് താന്‍ എന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു.
തല്ലി ബോധം കെടുത്തിയെന്ന ആരോപണത്തെ കുറിച്ച് ശിവന്‍കുട്ടിയോട് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, അതേക്കുറിച്ച്
ജയരാജനോട് ചോദിക്കൂ എന്നുമായിരുന്നു മറുപടി. ഇതിന് പിന്നാലെയാണ് ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ വിഷയത്തെ കുറിച്ച് ഇ.പിയോട് ആരാഞ്ഞത്.
ഇ.പിയുടെ മറുപടി ഇങ്ങനെ: അദ്ദേഹ (ശിവന്‍കുട്ടി) ത്തിന് പറയാനില്ല, അതിനെന്താ? ഞാന്‍ അതിന്റെ ദൃക്‌സാക്ഷിയല്ലേ. ബോധംകെട്ടു കിടക്കുന്നയാള്‍ എന്ത് പറയാനാ. എല്ലാരും പറയുന്നുണ്ടല്ലോ. പിന്നെ ആളുവീതം പറഞ്ഞു നടക്കണോ?.
സ്‌റ്റേജില്‍ കയറി നൃത്തം ചെയ്ത ശേഷം കുഴഞ്ഞുവീണതാണ് ശിവന്‍കുട്ടിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിനും ഇ.പി. മറുപടി നല്‍കി. രമേശ് ചെന്നിത്തല അതിന്റെ ദൃക്‌സാക്ഷി ആണല്ലോ. അവിടെ നൃത്തം ആണല്ലോ നടന്നത്. എല്ലാവരും കണ്ടിട്ടുണ്ടാകും. ഇന്നലെ ചില മാധ്യമങ്ങളിലൊക്കെ ചിത്രങ്ങള്‍ വന്നിട്ടുണ്ടാവും, നൃത്തം ചവിട്ടുന്നതിന്റെയൊക്കെ. ആരാണ് രമേശ് ചെന്നിത്തലേ നൃത്തം ചവിട്ടിയത്? അദ്ദേഹം നല്ലതുപോലെ ടി.വി. ഒന്നു നോക്കൂ. എന്നിട്ട് പറയൂ- ജയരാജന്‍ പറഞ്ഞു.
Content Highlights: ep jayarajan on kerala assembly ruckus issue and fainted sivankutty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..