സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി പിടിച്ചോ; AKG സെന്റര്‍ ആക്രമണത്തെക്കുറിച്ച് ജയരാജന്റെ മറുപടി


ഇ.പി. ജയരാജൻ| Photo: Mathrubhumi

കണ്ണൂര്‍: എ.കെ.ജി. സെന്റര്‍ ആക്രമണം നടന്നിട്ട് 12 ദിവസമായിട്ടും പ്രതികളേക്കുറിച്ച് സൂചനയില്ലല്ലോയെന്ന ചോദ്യത്തിന്, 'സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, പിടിച്ചോ?' എന്ന മറുചോദ്യവുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. 'പലരും മാറിമാറി ഭരിച്ചില്ലേ. പിടിച്ചോ? എത്രയെത്ര കേസുകളുണ്ട് ഇങ്ങനെ?', അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് ആരാഞ്ഞു.

എ.കെ.ജി. സെന്റര്‍ ആക്രമണം പോലീസ് നല്ലനിലയില്‍ അന്വേഷിക്കുന്നുണ്ട്. പിന്നെ, കക്കാന്‍ പഠിക്കുന്നവര്‍ക്കറിയാം നില്‍ക്കാനും. ഇത്തരത്തില്‍ കൃത്യങ്ങള്‍ നിര്‍വഹിക്കുന്നവര്‍ രക്ഷപ്പെടാനുള്ള വഴികളും സ്വീകരിക്കും, സ്വീകരിച്ചിട്ടുണ്ടാവാം. അതുകൊണ്ട് ശക്തിയും ബുദ്ധിപരമായ കഴിവും എല്ലാത്തരത്തിലുമുള്ള ശാസ്ത്രസാങ്കേതിക വിദ്യകളും ഉപയോഗിച്ചുകൊണ്ട് വളരെ ജാഗ്രതയോടെയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്, ജയരാജന്‍ പറഞ്ഞു.

എ.കെ.ജി. സെന്റര്‍ ആക്രമണത്തിനു പിന്നില്‍ ജയരാജനാണെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. 'സുധാകരന് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. അയാളെ പോലെ തരംതാഴാന്‍ ഞാന്‍ ഇല്ല', ജയരാജന്‍ പറഞ്ഞു.

Content Highlights: ep jayarajan on akg centre attack

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented