ഇ.പി ജയരാജൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് പറയുന്നത് കേട്ട് സര്‍ക്കാരിന് ഭരിക്കാനാകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. നിലവാരമില്ലാത്ത കാര്യങ്ങളാണ് സ്വപ്ന പറയുന്നത്. ആരെങ്കിലും പറയുന്നതിന് പിന്നാലെ നടക്കലല്ല രാഷ്ട്രീയം. ആര്‍എസ്എസും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയം കേരളം തിരിച്ചറിയുമെന്നും ഇപി ജയരാജന് മാധ്യമങ്ങളോട് പ്രതികരിച്ചു.
'സ്വര്‍ണക്കള്ളക്കടത്തില്‍ പ്രതിയായി ജയിലില്‍ കിടന്ന് 20 പ്രാവശ്യം സ്വര്‍ണക്കടത്ത് നടത്തിയെന്ന് പറഞ്ഞ് ഒരു സ്ത്രീ പുറത്തിറങ്ങി വരുമ്പോള്‍ യുഡിഎഫ് അവരെ പൂമാലയിട്ട് സ്വീകരിക്കുന്നു. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് പരിശീലിച്ചാണ് സ്വപ്ന വരുന്നത്. ആര്‍എസ്എസും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന ഈ കള്ളത്തരവും വൃത്തികെട്ട രാഷ്ട്രീയവും കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും',- ജയരാജന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേ ആരോപണം ഉന്നയിച്ച മാത്യു കുഴല്നാടന് എംഎല്‍എ നിലവാരമില്ലാത്ത ആളാണെന്നും ഇപി പരിഹസിച്ചു. എവിടുന്നെങ്കിലും എന്തെങ്കിലും കേട്ട് പറയുന്ന ആളാണ് മാത്യു കുഴല്‍നാടനെന്നും ജയരാജന് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..