ഇ.പി ജയരാജൻ, പി ശശി | Photo - Mathrubhumi archives
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറായി ഇ.പി.ജയരാജനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെയും തിരഞ്ഞെടുക്കാനുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം സംസ്ഥാന സമിതി അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും.
ചിന്ത പത്രാധിപരായി ഡോ. ടിഎം തോമസ് ഐസകിനേയും ദേശാഭിമാനി പത്രാധിപരായി പുത്തലത്ത് ദിനേശനേയും നിയമിക്കും. കോടിയേരി ബാലകൃഷ്ണനാണ് കൈരളി ചാനലിന്റെ ചുമതല.
കോടഞ്ചേരി മിശ്രവിവാഹം കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ജോര്‍ജ് എം തോമസിനെതിരെ നടപടി എടുക്കാനുള്ള അനുമതിയും ഇന്ന് ചേര്‍ന്ന് സംസ്ഥാന സമിതി നല്കി. ബുധനാഴ്ച ചേരുന്ന കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് നടപടി തീരുമാനിക്കും.
സി പി എം പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.വിജയരാഘവനു പകരമാണ് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനെ എല്‍.ഡി.എഫ് കൺവീനർ ആയി തിരഞ്ഞെടുത്തത്.
Content Highlights: EP Jayarajan appointed as new LDF Convener , P Sasi as Political secretary to CM
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..