നിയമസഭാ കയ്യാങ്കളി കേസ് യുഡിഎഫിന്റെ  രാഷ്ട്രീയ സൃഷ്ടിയെന്ന് ഇ.പി ജയരാജന്‍; കോടതിയില്‍ ഹാജരായി


ഇ.പി. ജയരാജൻ| Photo: Mathrubhumi

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് യു.ഡി.എഫിന്റെ രാഷ്ട്രീയ സൃഷ്ടിയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പ്രതിപക്ഷം ഒരു കാര്യം ഉന്നയിച്ചാല്‍ അത് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് പകരം നിയമസഭയെ അവഹേളിക്കുന്ന നടപടിയാണ് അന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ച വനിതാ സഭാ അംഗങ്ങളെയടക്കം അന്നത്തെ ഭരണപക്ഷക്കാര്‍ ആക്രമിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് കേസിലേക്ക് നയിച്ചത്. ഇതില്‍ സഭാ നടപടി പ്രകാരമുള്ള കാര്യങ്ങളൊക്കെ പൂര്‍ത്തിയാക്കിയതാണ്. വീണ്ടും കേസിലേക്ക് പോയത് രാഷ്ട്രീയ ലക്ഷ്യം വെച്ചായിരുന്നുവെന്നും ഇ.പി ആരോപിച്ചു. കേസില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജന്‍.

കേസില്‍ മന്ത്രി വി.ശിവന്‍കുട്ടിയക്കമുള്ള അഞ്ച് പ്രതികള്‍ നേരത്തെ ഹാജരായിരുന്നു. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിക്കുകയായിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ നേരത്തെ ഹാജരായിരുന്നില്ല. കേസിന്റെ വിചാരണയടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടതിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ഇ.പി ജയരാജനോട് ഇന്ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 26 ന് രേഖകള്‍ പരിശോധിച്ച് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് ഇന്ന് കോടതി തീരുമാനിച്ചിരിക്കുന്നത്.

ഇതിനിടെ പ്രതികളുടെ വിടുതല്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്. ഇത് കൂടി പരിഗിച്ചാവും വിചാരണയടക്കമുള്ള തുടര്‍ നടപടികളിലേക്ക് കടക്കുക. പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികതയടക്കം ചോദ്യം ചെയ്താണ് പ്രതികള്‍ കോടതിയെ സമീപിച്ചിട്ടുള്ളത്.

കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളിയിരുന്നു. 2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതികളെല്ലാം ഈ ആവശ്യം തള്ളുകയായിരുന്നു. കൂടാതെ പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

Content Highlights: EP jayarajan appeared in court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented