'ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി, ചരിത്ര കോണ്‍ഗ്രസ് അലങ്കോലമായത് അദ്ദേഹത്തിന്റെ പ്രസംഗം കാരണം'- ഇ.പി


Governor Arif Mohammed Khan- LDF convener EP Jayarajan / Photo: Mathrubhumi

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ചരിത്ര കോണ്‍ഗ്രസ് അലങ്കോലമായത് ഗവര്‍ണറുടെ പ്രസംഗം കാരണമാണ്. മുഖ്യമന്ത്രി കത്തു നല്‍കിയത് ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണര്‍ ഇന്ന് രാജ്ഭവനില്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്ത സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ ഒരിക്കലും അദ്ദേഹം യോഗ്യനല്ല. അപക്വമായ, വികാരങ്ങള്‍ക്ക് അടിപ്പെട്ടുകൊണ്ടുള്ള ഗവര്‍ണറുടെ സമീപനത്തിലൂടെ ഇത്തരമൊരു ഉയര്‍ന്ന സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ല എന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു.

35 വര്‍ഷത്തോളം ആര്‍എസ്എസ് ബന്ധമുള്ള ആളാണ് താന്‍ എന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന് സംഭവിച്ചിട്ടുള്ള മാനസിക അസ്വാസ്ഥ്യം എന്താണെന്നുള്ളത് ബന്ധപ്പെട്ടവര്‍ പരിശോധിക്കുന്നത് നല്ലതാണ്. ഗവര്‍ണര്‍ സ്വമേധയാ ഗവര്‍ണര്‍ പദവിയില്‍നിന്ന് രാജിവെച്ച് പോകുന്നതാണ് ഉചിതമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ഇന്ന് ഗവര്‍ണര്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരായി നടന്ന പ്രതിഷേധം സംബന്ധിച്ചും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സിയുടെ നിയമനം സംബന്ധിച്ചുമെല്ലാം രൂക്ഷമായ വിമര്‍ശനമാണ് ഗവര്‍ണര്‍ ഇന്ന് പത്രസമ്മേളനത്തില്‍ ഉന്നയിച്ചത്.

Content Highlights: EP Jayarajan against the Governor of Kerala arif mohammed khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented