'പോലീസ് വെടിവെക്കുന്നതാണ് കണ്ടത്‌, ഞാനും കോടിയേരിയും വെടിവെപ്പിന് മുന്നിലേക്ക് ചാടി' സ്മരിച്ച് ഇ.പി


ഇ.പി.ജയരാജൻ

കണ്ണൂര്‍: പോളിറ്റ്ബ്യൂറോ അംഗവും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുസ്മരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. പല സമരമുഖങ്ങളിലും ഒന്നിച്ച് പോരാടിയവരാണ് തങ്ങളെന്ന് പറഞ്ഞ ജയരാജന്‍ അതിന്റെ ഓര്‍മകളും പങ്കുവെച്ചു.

'കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുന്ന അവസരത്തില്‍ കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന ഒരുപാടിയിലേക്ക് ഡിവൈഎഫ്‌ഐയുടെ ഒരു പ്രതിഷേധം പ്രകടനം ഉണ്ടായിരുന്നു. ആ പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തി. ഇതറിഞ്ഞ ഞാനും കോടിയേരിയും അവിടെ ഓടിയെത്തി. ഞങ്ങള്‍ വരുമ്പോള്‍ കാണുന്നത് പോലീസ് അഞ്ചുപത്ത് പേര്‍ നിരന്ന് വെടിവെക്കുകയാണ്. ആ വെടിവെപ്പിന്റെ മുന്നിലേക്ക് ഞങ്ങള്‍ ചാടി. പോലീസ് നടപടിക്ക് നേതൃത്വം നല്‍കിയ അന്നത്തെ പോലീസ് സൂപ്രണ്ട് പിന്നീട് ഞങ്ങളോട് പറഞ്ഞു. നിങ്ങള്‍ ചെയ്തത് മഹാഅബദ്ധം ആയിപോയെന്ന്, നിങ്ങളോട് ചെറിയ വിരുദ്ധത ഉള്ള ആരെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അവരൊന്ന് തോക്ക് തിരിച്ചുവച്ചാല്‍ ഒന്നും പറയാന്‍ സാധിക്കുമായിരുന്നില്ല. ഞങ്ങള്‍ ഇത്തരത്തിലുള്ള പല രംഗങ്ങളിലും പോരാടിയിട്ടുള്ളവരാണ്' ജയരാജന്‍ പറഞ്ഞു.

തങ്ങള്‍ മാത്രം ഒത്തുചേര്‍ന്നാല്‍ പല രസകരമായ തമാശകളും പറയുമായിരുന്നു. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ വിഷമം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജന്‍.


Content Highlights: ep jayarajan about kodiyer balakrishnan death

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented