സജി ചെറിയാൻ | Photo: facebook.com/sajicherian
ആലപ്പുഴ: വികസനം പറയുമ്പോൾ കേരളത്തിൽമാത്രമാണു പരിസ്ഥിതിപ്രശ്നങ്ങൾ ഉന്നയിക്കുന്നതെന്നു മന്ത്രി സജി ചെറിയാൻ. കാലത്തിനൊത്തു വികസനമെന്നതു ന്യായമായ ആവശ്യമാണ്. മറ്റുസ്ഥലങ്ങളിൽ 40 വർഷം മുൻപ് ഹൈസ്പീഡ് റെയിൽവേയുണ്ട്. വിദേശത്തു വലിയ മാളുകളുടെ ഉള്ളിൽക്കൂടിയാണ് 400 കീലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടുന്നത്. അവിടെ ഒരു പ്രശ്നവുമില്ല. കേരളത്തിൽ മറിയുമെന്നാണു പ്രചാരണം. കേരളത്തിൽ ഭൂമിക്കടിയിൽ നിറയെ വെള്ളമാണെന്നും വെള്ളപ്പൊക്കമുണ്ടാകുമെന്നുമാണു പറയുന്നത്.
‘കേരളത്തില്‍ ഭൂമിക്കടിയില്‍ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണ് പറയുന്നത്. എന്നിട്ടെന്തേ ഇപ്പോള്‍ വെള്ളപ്പൊക്കം ഉണ്ടാവാത്തത്. ഹൈസ്പീഡ് എന്നാലെന്താ? ചാടിപ്പോകും, മറിഞ്ഞു പോകും എന്നൊക്കെയാണ് പറയുന്നത്. കേരളത്തില്‍ മാത്രം എന്താണ് പരിസ്ഥിതി പ്രശ്നം,’ സജി ചെറിയാന് ചോദിക്കുന്നു.
കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് രണ്ടുമണിക്കൂർകൊണ്ട് എത്താനാകണം. അതിന് 400 കിലോമീറ്റർ വേഗമെങ്കിലും വേണം. വികസനത്തിനായി ഇന്നുചെയ്യേണ്ടത് ഇന്നുതന്നെ ചെയ്യണം. അത്തരക്കാർക്കേ മാറ്റമുണ്ടാക്കാൻ കഴിയൂ. കുറച്ചുകൂടി കഴിഞ്ഞ് ആലോചിക്കാമെന്നു പറയുന്നവർ രക്ഷപ്പെടില്ല. ആലപ്പുഴയിൽ മത്സ്യഫെഡിന്റെ വിദ്യാഭ്യാസ പുരസ്കാരവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Content Highlights: Environmentalism at the time of development only in Kerala says Saji Cheriyan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..