കെ.വി. ജയപാലൻ | Photo : Facebook / Jayapalan Kvj
പാലക്കാട്: പശ്ചിമഘട്ടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുറിപ്പെഴുതിയ ശേഷം പരിസ്ഥിതി പ്രവർത്തകന് ആത്മഹത്യചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ കെ.വി. ജയപാലന് ആണ് മരിച്ചത്. പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും കാണിച്ച് കുറിപ്പെഴുതി സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്.
ആറാം തീയതിയാണ് ജയപാലന് സുഹൃത്തുക്കള്‍ക്ക് കുറിപ്പയച്ചത്. വിഷം കഴിച്ച നിലയില്‍ വെള്ളിയാഴ്ച ഇദ്ദേഹത്തെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയാണ് ജയപാലന്.
സുദീര്‍ഘമായ കുറിപ്പാണ് ജയപാലന് സുഹൃത്തുക്കള്‍ക്ക് അയച്ചിരിക്കുന്നത്. കുറിപ്പ് പിന്നീട് സുഹൃത്തുക്കള്‍ സാമൂഹികമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു. നിങ്ങള്‍ക്കിത് ആത്മഹത്യയാവാം, എനിക്കിത് അപേക്ഷയാണ് എന്ന് കുറിപ്പില്‍ ഇദ്ദേഹം പറയുന്നു. പശ്ചിമഘട്ടം നമ്മുടെ പോറ്റമ്മയാണെന്നും പോറ്റമ്മയെ തിരിച്ചറിയുകയും സംരക്ഷിക്കുകയും വേണമെന്നും കുറിപ്പിലുണ്ട്. സര്‍ക്കാരുകളില്‍ പൂര്‍ണവിശ്വാസം അര്‍പ്പിക്കുന്നതായും വിഷയം ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി പലവഴികളും ആലോചിച്ചിരുന്നെങ്കിലും നൂറുപേര് നന്നാവുമെങ്കില്‍ ഒരാള്‍ ഇല്ലാതാവുന്നതില് തെറ്റൊന്നുമില്ലെന്ന ഗീതയിലെ വചനം ഉള്‍ക്കൊള്ളുന്നതായും ജയപാലന് കുറിപ്പില്‍ പറയുന്നു.
ജയപാലന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Environmental activist, Jayapalan KV, Suicide, Death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..