തലശ്ശേരി നഗരസഭ വ്യാപാര സ്ഥാപനത്തിന് പൂട്ടിട്ടു; പീഡനമെന്ന് ആരോപണം, സംരംഭക ദമ്പതികള്‍ നാടുവിട്ടു


രാജ് കബീറിന്റെ ഫർണിച്ചർ കട, നഗരസഭയുടെ പുതിയ ഉത്തരവിന്റെ പകർപ്പ്

കണ്ണൂര്‍: തലശ്ശേരി നഗരസഭ വ്യാപാര സ്ഥാപനത്തിന് പൂട്ടിട്ടതിന് പിന്നാലെ സംരംഭക ദമ്പതികള്‍ നാടുവിട്ടു. 'ഫാന്‍സി ഫണ്‍' ഫര്‍ണിച്ചര്‍ സ്ഥാപന ഉടമ രാജ് കബീറും ഭാര്യയുമാണ് നഗരസഭയ്‌ക്കെതിരേ കത്തെഴുതിവച്ചശേഷം നാടുവിട്ടത്. എഴുത്തുകാരന്‍ കെ. തായാട്ടിന്റെ മകനും ഭാര്യയുമാണ് നാടുവിട്ടത്.

നിയമലംഘനം ചൂണ്ടിക്കാട്ടി രാജ് കബീറിന്റെ ഫര്‍ണിച്ചര്‍ കട നഗരസഭ നേരത്തെ അടപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേസുമുണ്ടായിരുന്നു. എന്നന്നേക്കുമായി സ്ഥാപനം പൂട്ടിക്കാനാണ് നഗരസഭയുടെ ശ്രമമെന്നും അവരാണ് തങ്ങളുടെ തിരോധാനത്തിന് ഉത്തരവാദികളെന്നും രാജ് കബീര്‍ എഴുതിവച്ച കുറിപ്പില്‍ പറയുന്നു. തങ്ങളെ ഭീഷണിപ്പെടുത്തി ഇവിടെനിന്നും ഒഴിപ്പിച്ച് സ്ഥാപനം മറ്റാര്‍ക്കെങ്കിലും കൊടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും രാജ് കബീര്‍ ആരോപിക്കുന്നു. നഗരസഭയുടെ പീഡനം സഹിക്കവയ്യാതെയാണ് ഇരുവരും നാടുവിട്ടതെന്നും കേസിന് ശേഷവും സ്ഥാപനവുമായി മുന്നോട്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും രാജ് കബീറിന്റെ സഹോദരന്‍ ആരോപിച്ചു.

കഴിഞ്ഞ 18 വര്‍ഷമായി രാജ് കബീറിന്റെ ഫര്‍ണിച്ചര്‍ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നു. എന്നാല്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലംകൂടി അടുത്തിടെ ഫര്‍ണിച്ചര്‍ കടയുടെ ഭാഗമായി ഉപയോഗിക്കാന്‍ തുടങ്ങിയത് നിയമവിരുദ്ധമാണെന്നും 4.17 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കാണിച്ചാണ് നഗരസഭ നോട്ടീസ് നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് രാജ്കബീര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 41,600 രൂപ പിഴ ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച പണവുമായി നഗരസഭയിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ പിഴയടയ്ക്കാന്‍ സമ്മതിച്ചില്ലെന്നും കോടതി ഉത്തരവാണെങ്കില്‍ ഔദ്യോഗിക ചാനല്‍ വഴി വരണമെന്ന് പറഞ്ഞ് തിരിച്ചയച്ചെന്നുമാണ് ആരോപണം. ഇതേതുടര്‍ന്ന് മനംമടുത്താണ് ദമ്പതികള്‍ നാടുവിട്ടത്.

അതേസമയം, രാജ് കബീറിനെ പീഡിപ്പിക്കുകയോ വ്യവസായത്തിന് എതിരുനില്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് തലശ്ശേരി നഗരസഭയുടെ പ്രതികരണം. വ്യവസായ മന്ത്രി പി. രാജീവും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം തന്നെ സ്ഥാപനം തുറക്കാന്‍ ആവശ്യമായ നടപടികള്‍ നഗരസഭ സ്വീകരിച്ചിരുന്നു. എന്നാല്‍ രാജ് കബീറും ഭാര്യയും വരാതെ സ്ഥാപനം തുറക്കാന്‍ കഴിയില്ലെന്ന നിലപാടാണ് അവിടെയുള്ള ജീവനക്കാര്‍ സ്വീകരിച്ചതെന്നും അതുകൊണ്ടാണ് തുറക്കാന്‍ കഴിയാത്തതെന്നുമാണ് നഗരസഭയുടെ വിശദീകരണം.

നാടുവിട്ട രാജ് കബീറും ഭാര്യയും കേരളത്തിന് പുറത്തുള്ള ഒരു സ്ഥലത്തുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

Content Highlights: entrepreneurs complaint against thalassery municipality


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented