പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍


അനുഭദ്രന്‍

വ്യവസായ സൗഹൃദ അന്തരീക്ഷം കേരളത്തിലുണ്ടെന്ന് കേട്ടറിഞ്ഞ് വിദേശത്തുണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ച് നാട്ടിലെത്തിയ അനസ് എ.അസീസിന്റെ ഈ വാക്കുകളില്‍ എല്ലാം നഷ്ടപ്പെട്ട് പരാജയത്തിന്റെ കയ്പുള്ള ഓര്‍മകളാണുള്ളതെന്ന് വ്യക്തം.

മുഖ്യമന്ത്രി, അനസ് എ.അസീസ്

അടൂര്‍: ''ജീവിതത്തിന്റെ അവസാന പാദത്തില്‍ നില്‍ക്കുന്ന ഒരു വ്യക്തിയുടെ അപേക്ഷയായി കണക്കാക്കണം. ഇനി ഒരു പക്ഷേ ഞാന്‍ അടുത്ത പരാതി നല്‍കി അങ്ങയെ ബുദ്ധിമുട്ടിക്കില്ല. അങ്ങയുടെ ഒഴിവുകഴിവുള്ള മറുപടികള്‍ എന്റെ ജീവിതം അവസാനിപ്പിക്കാനുള്ള സമ്മതമായി കണക്കാക്കുന്നു.- സസ്‌നേഹം അനസ് എ.അസീസ്, അജി ഭവനം, നെടുമണ്‍, ഏഴംകുളം അടൂര്‍.''

മുഖ്യമന്ത്രി പിണറായി വിജയന് 26.8.2022-ല്‍ അനസ് എന്ന യുവ സംരംഭകന്‍ അയച്ച കത്തിന്റെ അവസാന ഭാഗമാണിത്. വ്യവസായ സൗഹൃദ അന്തരീക്ഷം കേരളത്തിലുണ്ടെന്ന് കേട്ടറിഞ്ഞ് വിദേശത്തുണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ച് നാട്ടിലെത്തിയ അനസ് എ.അസീസി(42)ന്റെ ഈ വാക്കുകളില്‍ എല്ലാം നഷ്ടപ്പെട്ട് പരാജയത്തിന്റെ കയ്പുള്ള ഓര്‍മകളാണുള്ളതെന്ന് വ്യക്തം.സൗദിയില്‍ പോയി സമ്പാദിച്ചതും ഒന്നരക്കോടി ബാങ്ക് വായ്പ എടുത്തതുംകൂടി നാലുകോടി മുടക്കി അനസ് മൂന്ന് സുഹൃത്തുക്കളെ കൂട്ടുപിടിച്ചാണ് മൂന്നാര്‍ ദേവികുളം ആനവിരട്ടി വില്ലേജില്‍ പള്ളിവാസല്‍ പഞ്ചായത്തിലെ കല്ലാറില്‍ സ്ഥലം വാങ്ങി റിസോര്‍ട്ടിന് പദ്ധതിയിട്ടത്. ഇന്ന് പദ്ധതിക്കായി നിര്‍മിച്ച കെട്ടിടം കാടുകയറി നാശത്തിന്റെ വക്കിലാണ്. കൂടാതെ ബാങ്കിന്റെ വക ജപ്തിനടപടികളും നേരിടുന്നു. 2016-ലാണ് 78 സെന്റ് സ്ഥലം വാങ്ങി റിസോര്‍ട്ട് നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. എല്ലാ ഔദ്യോഗിക രേഖകളും നിയമപരമായി ലഭിച്ചു. കെട്ടിടം 80 ശതമാനം പൂര്‍ത്തിയായപ്പോള്‍ 2018-ല്‍ പെട്ടെന്ന് ഒരുദിവസം നിരാക്ഷേപ സാക്ഷ്യപത്രം ഇല്ല എന്ന പേരില്‍ പള്ളിവാസല്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കി. പ്രതിസന്ധി തരണംചെയ്യാന്‍ രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും നിരവധിതവണ നേരില്‍കണ്ടു. ഒടുവില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെതിരേ അനസും സുഹൃത്തുക്കളും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി പഞ്ചായത്തിനോട് വിശദീകരണം തേടി. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ പറയുന്ന രേഖകള്‍ എല്ലാം പരിശോധിച്ച് ബോധ്യപ്പെട്ടശേഷമാണ് പള്ളിവാസല്‍ പഞ്ചായത്ത് കെട്ടിടനിര്‍മാണ അനുമതി നല്‍കിയത്. മറ്റ് രേഖകളും ഹാജരാക്കിയിരുന്നു. നിര്‍മാണാനുമതി അനുവദിച്ച സമയത്ത് കളക്ടറുടെ നിരാക്ഷേപ സാക്ഷ്യപത്ര നിബന്ധന പുറപ്പെടുവിച്ചിരുന്നില്ല.

അതിനാല്‍ നിര്‍മാണ അനുമതി നല്‍കിയതില്‍ വീഴ്ചയില്ലെന്ന് പള്ളിവാസല്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി 2018 ഡിസംബറില്‍ കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ജില്ലാ കളക്ടറുടെ നിരാക്ഷേപ സാക്ഷ്യപത്രം നിര്‍ബന്ധമാക്കി ദേവികുളം ആര്‍.ഡി.ഒ. 2018 ഏപ്രില്‍ ഏഴിന് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണാനുമതി റദ്ദുചെയ്തതെന്നുംകൂടി സെക്രട്ടറി കോടതിയെ അറിയിച്ചു. പിന്നെ ഒന്നും സംഭവിച്ചില്ല.

മുഖ്യമന്ത്രിക്ക് ആദ്യം പരാതി നല്‍കിയതിന് മറുപടിയായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞകാര്യങ്ങള്‍ തന്നെയാണ് ലഭിച്ചതെന്നും അനസ് വ്യക്തമാക്കുന്നു.

Content Highlights: entrepreneur wrote a letter to chief minister saying that he will end his life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented