പ്രതീകാത്മകചിത്രം| Photo: Mathrubhumi
കണ്ണൂര്‍: താണക്കടുത്ത മുഴത്തടം ഗവ. യു.പി. സ്‌കൂളില്‍ കയറിയ കള്ളന് ഒന്നും ലഭിച്ചില്ല. ഒടുവില്‍ സ്‌കൂളിലെ അരിയെടുത്ത് കഞ്ഞിവെച്ച് കുടിച്ച് സ്ഥലം വിട്ടു. ഇതിനടുത്തുതന്നെ പ്രവര്‍ത്തിക്കുന്ന അങ്കണവാടി, പ്രി-പ്രൈമറി വിഭാഗം, ഹെഡ്മാസ്റ്റരുടെ ഓഫീസ് എന്നിവയുടെ പൂട്ടും തകര്‍ത്തിട്ടുണ്ട്. ഇവിടെനിന്ന് കാര്യമായൊന്നും നഷ്ടപ്പെട്ടില്ല.
കഴിഞ്ഞദിവസം പ്രഭാത് ജങ്ഷനടുത്തുള്ള ബാലവാടിയിലും സമാനമായ കവര്‍ച്ച നടന്നു. രണ്ട് സംഭവങ്ങള്‍ക്കു പിന്നിലും ഒരാള്‍ തന്നെയാണെന്ന് സംശയിക്കുന്നു. ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞദിവസം തളാപ്പിലെ ചൈതന്യ ക്ലിനിക്കില്‍ നടന്ന മോഷണത്തെക്കുറിച്ചുള്ള അന്വേഷണവും ഊര്‍ജിതമായി. മോഷ്ടാവിന്റെതെന്ന് കരുതുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
Content Highlights: entered school to steal; thief did not get anything, took rice and put porridge
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..