'എന്റെ വീട്' പദ്ധതിയിലെ ആദ്യ വീട് ഇന്ന് കൈമാറും


850 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടാണ് പണിതിരിക്കുന്നത്. രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും സിറ്റൗട്ടും ശൗചാലയവും അടങ്ങുന്നതാണ് വീട്.

ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ-മാതൃഭൂമി എന്റെ വീട് പദ്ധതിയിൽ ഷംസുദ്ദീനും കുടുംബത്തിനും നിർമിച്ചുനൽകുന്ന വീട്

കല്പറ്റ: എന്റെ വീടെന്ന സ്‌നേഹത്തണലിലേക്ക് കണിയാമ്പറ്റ ചീനമ്പീടന്‍ വീട്ടില്‍ ഷംസുദ്ദീനും ജുബൈരിയും കുട്ടികള്‍ക്കൊപ്പം വ്യാഴാഴ്ച ചേക്കേറും. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേര്‍ന്നുള്ള എന്റെ വീട് പദ്ധതിയില്‍ സംസ്ഥാനത്ത് കൈമാറുന്ന ആദ്യ വീടാണിത്.

വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവത്കരിച്ച കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് മാതൃഭൂമിയുടെ എന്റെ വീട് പദ്ധതിയില്‍ സംസ്ഥാനത്തൊട്ടാകെ ആയിരം വീടുകളാണ് നിര്‍മിക്കുന്നത്. 40 കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുക.

'എന്റെ വീടി'ന്റെ തണലിലേക്ക് ഷംസുദ്ദീനും കുടുംബവും

കല്പറ്റ: മഴയെയും കാറ്റിനെയും പേടിച്ച്, ഏതു നിമിഷവും മറിഞ്ഞുവീഴാമെന്ന പാകത്തിലുള്ളൊരു ഷെഡ്ഡില്‍നിന്നാണ് എന്റെ വീടെന്ന സുരക്ഷിതത്വത്തിലേക്ക് കണിയാമ്പറ്റ ചീനമ്പീടന്‍ വീട്ടില്‍ ഷംസുദ്ദീനും കുടുംബവും എത്തുന്നത്. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേര്‍ന്നുള്ള പദ്ധതിയാണ് 'എന്റെ വീട്'.

പെയിന്റിങ് തൊഴിലാളിയായ ഷംസുദ്ദീന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ടുപോകുന്നത്. ഏഴും ആറും ഒന്നരവയസ്സുമുള്ള മൂന്നു കുഞ്ഞുങ്ങളാണ് ഷംസുദ്ദീന്. ചെറിയൊരു ഷെഡിലായിരുന്നു താമസം. കോവിഡും അനുബന്ധ സാമ്പത്തിക പ്രതിസന്ധിയും കൂടിയായപ്പോള്‍ ആകെ പരുങ്ങലിലായി.

''സ്വപ്നം കാണാന്‍ പോലും ധൈര്യപ്പെടാതിരുന്ന ഒന്നാണ് യാഥാര്‍ഥ്യമായത്. വീടുപണിയുടെ ആദ്യവസാനം മാതൃഭൂമിയില്‍നിന്നുണ്ടായ സഹകരണം മറക്കാനാവില്ല. മാതൃഭൂമി ജീവനക്കാര്‍ ഓരോ ഘട്ടത്തിലും ഒപ്പംനിന്നു''- ഷംസുദ്ദീന്‍ പറഞ്ഞു.

850 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടാണ് പണിതിരിക്കുന്നത്. രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും സിറ്റൗട്ടും ശൗചാലയവും അടങ്ങുന്നതാണ് വീട്.

എന്റെ വീട് പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ അര്‍ഹരായ 13 ഗുണഭോക്താക്കളെ കണ്ടെത്തി 52 ലക്ഷം രൂപ വിനിയോഗിച്ചു. ഇതില്‍ ആദ്യത്തെ വീടാണ് ഷംസുദ്ദീനും കുടുംബത്തിനും നല്‍കുന്നത്. ഓരോ കുടുംബത്തിനും നാലുലക്ഷം രൂപ വീതമാണ് അനുവദിക്കുന്നത്.

Content Highlights: Ente veedu housing scheme Kalpetta

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022

Most Commented