എന്റെ കേരളം' പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്ത മന്ത്രി അഹമ്മദ് ദേവർകോവിൽപ്രദർശനനഗരയിലെത്തിയപ്പോൾ
കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് അലാമിപ്പള്ളിയിൽ എന്റെ കേരളം പ്രദർശന വിപണന മേള തുടങ്ങി.
മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കാലങ്ങളായി പിന്നാക്കമെന്ന് പറഞ്ഞിരുന്ന ഉത്തരമലബാറിന് വികസനക്കുതിപ്പിന്റെ കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇ. ചന്ദ്രശേഖരൻ എം.എൽ.എ. അധ്യക്ഷനായി. എം.എൽ.എ.മാരായ എം. രാജഗോപാലൻ, സി.എച്ച്. കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, കെ.പി. സതീഷ് ചന്ദ്രൻ, നവീൻ ബാബു, ജെയ്സൺ മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധൂസൂദനൻ എന്നിവർ സംസാരിച്ചു. ഘോഷയാത്രയും നടന്നു.
Content Highlights: ente keralam mela kasargod
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..