അറസ്റ്റിലായ മനോജ് കുമാർ | photo: mathrubhumi news|screen grab
തിരുവനന്തപുരം: എന്റെ കട സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി മനോജ് കുമാറാണ് പിടിയിലായത്. തിങ്കളാഴ്ച ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 35 പേരില്‍ നിന്ന് 30 കോടിയോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ഒരു പഞ്ചായത്തില്‍ ഒരുകട എന്ന നിലയില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ശൃംഖല തുടങ്ങുമെന്ന വാഗ്ദാനമാണ് തട്ടിപ്പ് സംഘം നല്‍കിയിരുന്നത്. ഒരാളില്‍ നിന്ന് 10 ലക്ഷം മുതല്‍ 35 ലക്ഷം വരെ കൈപറ്റിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
കേസിലെ മറ്റു നാല് പ്രതികളായ സാബു കുമാര്‍, കിഷോര്‍ കുമാര്‍, സഹര്‍ഷ്, അശോക് കുമാര്‍ എന്നിവരെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
content highlights: ente kada supermarket scam, police arrested main accused
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..