സമരക്കാരിലൊരാളെ ചവിട്ടുന്ന പോലീസുകാരൻ | Photo: മാതൃഭൂമി
തിരുവനന്തപുരം: വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം മംഗലപുരത്തിന് സമീപം കരിച്ചാറയില്‍ കെ-റെയില്‍ വിരുദ്ധ പ്രതിഷേധത്തിനിടെ സമരക്കാരനെ ചവിട്ടിയ പോലീസുകാരനെതിരെ അന്വേഷണം. മംഗലപുരം പോലീസ് സ്‌റ്റേഷനിലെ സിപിഒ ഷെബീറിനെതിരെയാണ് റൂറല്‍ എസ്.പി അന്വേഷണം പ്രഖ്യാപിച്ചത്. പ്രതിഷേധത്തിനിടെ ഉണ്ടായ ഉന്തിലും തള്ളിലും നിലത്തുവീണ സമരക്കാരനെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ ബൂട്ടിട്ട് ചവിട്ടിയത്.
പോലീസുകാരന്‍ ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. സമരക്കാര്‍ക്കെതിരെ പോലീസിന്റെ ബലപ്രയോഗമുണ്ടായതും പിന്നീട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തതോടെയാണ് പ്രതിഷേധം ശരക്തമായത്.
കോണ്‍ഗ്രസ് നേതാക്കള്‍ പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതോടെയാണ് റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ് അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരം റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ഷെബീറിന്റെ ഭാഗത്ത് നിന്ന് എന്തൊക്കെ വീഴ്ചകളാണുണ്ടായത് എന്ന് റിപ്പോര്‍ട്ട് കിട്ടിയ ശേഷം സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമായിരിക്കും നടപടി സ്വീകരിക്കുക. രാവിലെ കരിച്ചാറയില്‍ മുന്നറിയിപ്പ് ഇല്ലാതെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത് എന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.
Content Highlights: enquiry against policeman shabeer for kicking k rail protestants
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..