സര്‍ക്കാരിന് അധിക സാമ്പത്തികബാധ്യത; കാര്‍ഷിക സര്‍വകലാശാല മുന്‍ വി.സി.ക്കെതിരേ അന്വേഷണം


കാർഷിക സർവകലാശാല

തൃശ്ശൂര്‍: അച്ചടക്കനടപടി എന്ന പേരില്‍ ജീവനക്കാരെ തരംതാഴ്ത്തുക വഴി കേന്ദ്ര ഫണ്ട് കുറഞ്ഞ് സംസ്ഥാനത്തിന് അധികബാധ്യത വന്നെന്ന പരാതിയില്‍ കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ക്ക് നേരേ അന്വേഷണം. സംസ്ഥാന ധനവകുപ്പാണ് പ്രത്യേകസമിതിയെ നിയമിച്ച് ഇക്കാര്യം അന്വേഷിക്കുന്നത്. ഒക്ടോബര്‍ ഏഴിന് വിരമിച്ച വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബുവാണ് അന്വേഷണം നേരിടുന്നത്.

കാര്‍ഷിക സര്‍വകലാശാലയില്‍ പ്രോജക്ട് പ്രൊഫസര്‍ തസ്തികയില്‍ ശമ്പളം നല്‍കുന്നത് കേന്ദ്ര ഏജന്‍സിയായ ഐ.സി.എ.ആര്‍. ആണ്. നാലുപ്രൊഫസര്‍മാരെയാണ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ ആക്കിയത്.ഇതോടെ ഇവരുടെ ശമ്പളം നല്‍കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് ഐ.സി.എ.ആര്‍. ഒഴിവാകുകയും ശമ്പളം സംസ്ഥാനസര്‍ക്കാര്‍ നല്‍കേണ്ടതായും വന്നു. പ്രതിമാസം ഏതാണ്ട് നാലുലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാരിന് അധികബാധ്യതയായി വന്നത്. ഇത് സംബന്ധിച്ച പരാതിയിലാണ് അന്വേഷണത്തിന് ധനവകുപ്പ് രംഗത്ത് വന്നത്.

ഡോ.ആര്‍. ചന്ദ്രബാബു വൈസ് ചാന്‍സലറായിരിക്കെ കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് ശമ്പളയിനത്തില്‍ 8.55 ലക്ഷം അധികമായി കൈപ്പറ്റിയതും തിരിച്ചടയ്ക്കാത്തതും അന്വേഷിക്കും. ശമ്പളം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതെ വിരമിക്കുകയായിരുന്നു.

Content Highlights: dr.r chandrababu, ex vc, enquiry, agricultural university, financial liability to government


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented