വാമനപുരം ആറ്റില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു


ശബരിയുടെ മൃതദേഹം കരയിലെത്തിച്ചപ്പോൾ

തിരുവനന്തപുരം: വാമനപുരം ആറ്റില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മുസ്ലിം അസോസിയേഷന്‍ എന്‍ജിനിയറിങ് കോളേജില്‍ പഠിക്കുന്ന കിഴക്കേക്കോട്ട സ്വദേശി ശബരി (21) ആണ് മരിച്ചത്. കോളേജില്‍ നിന്ന് മൂന്ന് വിദ്യാര്‍ഥികളാണ് ആറ്റില്‍ കുളിക്കാനിറങ്ങിയത്. വെഞ്ഞാറമൂട് മേലാറ്റുമൂഴി ഭാഗത്താണ് ഇവര്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇവിടെ നീന്തി കുളിക്കവേ ശബരി അടിയോഴുക്കില്‍പ്പെട്ടു കാണാതാകുകയായിരുന്നു.

പ്രദേശവാസികള്‍ അറിയിച്ചതിനെതുടര്‍ന്ന് വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തിരച്ചിലിനൊടുവിലാണ് 30 അടിയോളം താഴ്ചയുള്ള മുളയുടെ ഇടയില്‍ കുടുങ്ങിയ നിലയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. വാമനപുരം നദിയില്‍ നല്ല ഒഴുക്ക് ഉണ്ട്. ഉച്ചയ്ക്ക് 1:30 നാണ് അപകടം നടന്നത്.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വിദ്യാര്‍ഥികള്‍ ഈ പരിസരത്ത് സ്ഥിരം കുളിക്കാന്‍ വരാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

Content Highlights: Engineering student drowns in vamanapuram river


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented