കുടുംബത്തിലേക്ക് രണ്ടാം തവണയും  എന്‍ജിനിയറിംഗ് ഒന്നാംറാങ്ക്;  സ്വപ്‌ന നേട്ടം സ്വന്തമാക്കി വിശ്വനാഥ്


വിശ്വനാഥിന് മധുരം നൽകുന്ന അമ്മ ചാന്ദ്‌നി, അച്ഛൻ വിനോദ് സമീപം

ഇടുക്കി: വിജയക്കുതിപ്പിലാണ് ഇടുക്കി അണക്കരയിലെ ശങ്കരമംഗലം വിനോദിന്റെ കുടുംബം. മൂത്തമകന് പുറമെ വിനോദിന്റെ രണ്ടാമത്തെ മകനും വീട്ടിലേക്ക് എത്തിച്ചത് എന്‍ജിനിയറിങ്ങില്‍ ഒന്നാംറാങ്ക്.

2019-ലായിരുന്നു മൂത്തമകന്‍ വിഷ്ണു വിനോദ് എന്‍ജിനിയറിംഗില്‍ ഒന്നാംറാങ്ക് നേടിയത്. ശേഷം 2022-ല്‍ ഇളയമകന്‍ വിശ്വനാദ് വിനോദിനും ഒന്നാംറാങ്ക് ലഭിച്ചിരിക്കുകയാണ്. വിജയം മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും ചേട്ടന്റെ പാത പിന്തുടരുമെന്നും വിശ്വനാഥ് പറഞ്ഞു.

കുടുംബത്തിന്റേയും ചേട്ടന്റേയും മുഴുവന്‍ പിന്തുണയും തനിക്ക് ലഭിച്ചുവെന്നും ജെ.ഇ.ഇ അഡ്വാന്‍സ് ഫലം കൂടി വന്ന ശേഷം ഐ.ഐ.ടി മദ്രാസില്‍ ചേര്‍ന്ന് പഠിക്കാനാണ് താല്‍പര്യമെന്നും വിശ്വനാഥ് പറഞ്ഞു. രണ്ടു കുട്ടികള്‍ക്കും ഒന്നാംറാങ്ക് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് വിശ്വനാഥിന്റെ അച്ഛന്‍ പറഞ്ഞു. അവര്‍ അധ്വാനിച്ചതിന്റെ ഫലം കിട്ടിയെന്നും വിനോദ് ചൂണ്ടിക്കാട്ടി.

2019-ല്‍ എന്‍ജിനിയറിങ്ങില്‍ ഒന്നാം റാങ്ക് നേടിയ വിശ്വനാഥിന്റെ ചേട്ടന്‍ വിഷ്ണു ഇപ്പോള്‍ ഐ.ഐ.ടി മദ്രാസില്‍ ബി.ടെ.ക് കമ്പ്യൂട്ടര്‍ സയന്‍സില്‍ നാലാംവര്‍ഷ ബിരുദദാരിയാണ്. കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു വിശ്വനാഥ് എട്ടാംക്ലാസ് മുതല്‍ പഠിച്ചത്. ഇവിടെ നിന്ന് 99.6 ശതമാനം മാര്‍ക്കോടെയാണ് ഐ.സി.എസ്.ഇ പ്ലസ്ടു പാസായത്. ഇടുക്കിയില്‍ പ്ലാന്ററാണ് വിശ്വനാഥിന്റെ അച്ഛന്‍ വിനോദ്, അമ്മ ചാന്ദ്‌നി.

Content Highlights: engineering result


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented