സ്വപ്ന സുരേഷ് | Photo: facebook.com|krishnakumarswapna
തിരുവനന്തപുരം: മന്ത്രിയുടെ മകനും സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധം അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ നടത്തിയ വിരുന്നിനിടെ മന്ത്രി പുത്രനും സ്വപ്‌ന സുരേഷും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ കൂടുതല്‍ വിവരങ്ങളും ഇവര്‍ തമ്മിലുള്ള ബന്ധവും പരിശോധിക്കാനാണ് അന്വേഷണ ഏജന്‍സി ഒരുങ്ങുന്നത്.
സംഭവത്തില്‍ മന്ത്രി പുത്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കും. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് മന്ത്രിയുടെ മകന് ഇതുവരെ നല്‍കിയിട്ടില്ല.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് നല്‍കിയ നാല് കോടിയിലധികം രൂപ കമ്മീഷനില്‍ നിന്നും ഒരു പങ്ക് മന്ത്രിയുടെ മകനും ലഭിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചില സൂചനകള്‍ ലഭിച്ചിരുന്നു.
ഇത് അന്വേഷണ ഏജന്‍സി പരിശോധിക്കും. ഇതുകൂടാതെ സ്വപ്‌നയ്ക്ക് കമ്മീഷന്‍ നല്‍കിയ കമ്പനികളുടെ പ്രതിനിധികളേയും ചോദ്യം ചെയ്യുമെന്നാണ് സൂചന.
Content Highlights: Enforcement Directorate to check alleged relation of Minister's son with Swapna Suresh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..