കൊച്ചി : ക്രൈംബ്രാഞ്ചിനെതിരേ ആരോപണവുമായി ഇഡി ഹൈക്കോടതിയില്‍. ഇഡിക്കെതിരേ ക്രൈംബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നുവെന്നും നിയമനടപടികളെ ക്രൈംബ്രാഞ്ച് ദുരുപയോഗം ചെയ്യുന്നുവെന്നുമുള്ള ആരോപണവുമായി ഇഡി രംഗത്ത്. എഫ്‌ഐആര്‍ അസാധാരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദഗതികള്‍ക്ക് മറുപടിയായി ഇഡി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ക്രൈംബ്രാഞ്ച് ഇഡിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇഡിയുടെ പ്രധാന ആരോപണം. സന്ദീപ് നായരുടെ കത്തിനു പിന്നല്‍ ഉന്നതരാണെന്നും നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കള്ളപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ഇഡി ആരോപിച്ചു.

നിലവില്‍ എഫ്‌ഐആര്‍ ഉള്ള പശ്ചാത്തലത്തല്‍ വീണ്ടും കേസ് എടുക്കുന്നത് കോടതി അലലക്ഷ്യമാണെന്നും ഇഡി പറയുന്നു.ക്രൈബ്രാംഞ്ച് മെനഞ്ഞെടുത്ത കഥകളാണ് സന്ദീപ് നായരുടെ പരാതിക്ക് പിന്നിലെന്നും ഇഡി കുറ്റപ്പെടുത്തി.  

content highlights: Enforcement Directorate submits affidavit in Highcourt against Crime branch