കെ.ടി. ജലീൽ | Photo: അജിത് ശങ്കരൻ മാതൃഭൂമി
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യം ചെയ്തേക്കും. കെ.ടി. ജലീലിന്റെ ഉത്തരങ്ങളില്‍ പൂര്‍ണ തൃപ്തിയില്ലാതെയാണ് കഴിഞ്ഞ ദിവസം ഇ.ഡി. അദ്ദേഹത്തെ വിട്ടയച്ചതെന്നാണ് സൂചനകള്‍. മന്ത്രിയുടെ ഉത്തരങ്ങളില്‍ വ്യക്തത വരുത്താനായി ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിച്ചേക്കും.
യു.എ.ഇ. നയതന്ത്രബാഗേജിലെ സാധനങ്ങള്‍ എന്തായിരുന്നുവെന്ന് അറിയില്ലെന്നും തനിക്കു ലഭിച്ച പായ്ക്കറ്റുകളില്‍ മതഗ്രന്ഥങ്ങളായിരുന്നെന്നും മന്ത്രി ജലീല്‍ ഇ.ഡിക്ക് മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി ഔദ്യോഗികബന്ധം മാത്രമേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
'മതഗ്രന്ഥങ്ങള്‍' എത്തിച്ചതിനെക്കുറിച്ചുള്ള മന്ത്രിയുടെ ഉത്തരങ്ങളില്‍ പൂര്‍ണതൃപ്തിയില്ലാതെയാണ് അന്വേഷണസംഘം വിട്ടയച്ചത്. ഇ.ഡി. ശേഖരിച്ച വിവരങ്ങളും മന്ത്രിയുടെ ഉത്തരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
യു.എ.ഇ. കോണ്‍സുലേറ്റുമായുള്ള ബന്ധപ്പെടലിലും നയതന്ത്രബാഗേജ് കൈകാര്യംചെയ്തതിലുമുള്ള പ്രോട്ടോകോള്‍ ലംഘനത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. സ്വപ്ന സുരേഷുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്നാണ് മന്ത്രി മൊഴി നല്‍കിയത്. എന്നാല്‍ ഇവര്‍ തമ്മില്‍ അല്പം കൂടി ആഴത്തിലുള്ള ബന്ധമുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡി.
മന്ത്രിയുടെ ഉത്തരങ്ങളില്‍ വ്യക്തത വരുത്താനായി ആവശ്യമെങ്കില്‍ വീണ്ടും കൊച്ചിയിലെ ഓഫീസിലേക്ക് വിളിപ്പിച്ചേക്കും എന്ന സൂചനയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.
Content Highlights: Enforcement Directorate May questioned K. T. Jaleel again
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..