Photo: PTI
ന്യൂഡല്‍ഹി: വിദേശത്തുനിന്ന് ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് മൂന്നാറില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി രൂപവത്കരിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അബ്ദുള്‍ റസാഖ് പീടിയേക്കല്‍, അഷ്‌റഫ് എം.കെ എന്നീ രണ്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ ലഖ്‌നൗ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.
മൂന്നാര്‍ വില്ല വിസ്ത എന്ന റിയല്‍ എസ്‌റ്റേറ്റ് പ്രോജക്ട് ഉണ്ടാക്കി വിദേശത്ത് നിന്നുള്ള കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇ.ഡി പറയുന്നത്.
റസാഖ് 34 ലക്ഷം രൂപ യു.എ.ഇ.യില്‍ നിന്ന് ഇന്ത്യയിലുള്ള 'റിഹാബ് ഇന്ത്യ' എന്ന സംഘടനയ്ക്ക് അയച്ചിട്ടുണ്ടെന്നാണ് ഇ.ഡി പറയുന്നത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സംഘടനയാണിത്. എസ്ഡിപിഐയുടെ പ്രസിഡന്റായ എം.കെ ഫൈസിയുടെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എറണാകുളം ജില്ലാ പ്രസിഡന്റുമായ അഷ്‌റഫ് അബുദാബിയിലെ തന്റെ റസ്റ്റോറന്റിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും കുറ്റപത്രം പറയുന്നു.
Also Read
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പണം ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇ.ഡി പറയുന്നത്.
Content Highlights: Enforcement Directorate's FIR against Popular Front Of India


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..