സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ചു; ലൈഫ് മിഷനില്‍ കോഴ കൈപ്പറ്റി - ശിവശങ്കറിനെതിരേ ഇ.ഡി കുറ്റപത്രം


എം.ശിവശങ്കർ | ഫോട്ടോ: മാതൃഭൂമി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരായ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് കുറ്റപത്രത്തില്‍ ഇഡി പറയുന്നു. ലൈഫ് മിഷന്‍ ഇടപാടില്‍ നിന്ന് ശിവശങ്കര്‍ കോഴ കൈപ്പറ്റിയെന്നും കുറ്റപത്രത്തിലുണ്ട്.

സ്വര്‍ണക്കടത്ത് സംഘവുമായി അറിഞ്ഞുകൊണ്ട് ശിവശങ്കര്‍ ഇടപെട്ടുവെന്നാണ് ഇഡി പറയുന്നത്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഫ്‌ളാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുകോടി എട്ട് ലക്ഷം രൂപ യു.എ.ഇ. കോണ്‍സുലേറ്റ് ജനറല്‍ ശിവശങ്കറിനുള്ള കമ്മീഷനായി കൈമാറുകയായിരുന്നു. യൂണിടാക്കിനായി കരാര്‍ ഉറപ്പിച്ചു നല്‍കിയതിനുള്ള പ്രതിഫലമായിട്ടാണ് ഇത്ര വലിയ തുക കൈക്കൂലിയായി ലഭിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സ്വപ്‌നയേയും സരത്തിനേയും ജയിലില്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ വെളിപ്പെടുത്തിയ കാര്യങ്ങളും കുറ്റപത്രത്തിന്റെ ഭാഗമായി ചേര്‍ത്തിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാറുകള്‍ സ്വപ്‌നയ്ക്ക് ശിവശങ്കര്‍ ചോര്‍ത്തി നല്‍കി എന്നതാണ്. ചോര്‍ത്തി നല്‍കിയ കരാറുകള്‍ രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് ലഭിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.

സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് രണ്ടാമത്തെ അനുബന്ധ കുറ്റപത്രമാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് 60 ദിവസമാകുന്ന സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിലേക്ക് പോകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് വോള്യമായി സാക്ഷി മൊഴികള്‍ ഉള്‍പ്പെടെയുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.

Content Highlights: Enforcement Directorate filed charge sheet against M.Sivasankar in Gold Smuggling Case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented