ജീവനക്കാർ വീടുകളിൽനിന്ന് മാലിന്യവുമായെത്തി സെക്രട്ടേറിയറ്റിൽ തള്ളുന്നു; കർശന നടപടിയെന്ന് സർക്കാർ


1 min read
Read later
Print
Share

സെക്രട്ടേറിയറ്റ്‌

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ തങ്ങളുടെ വീടുകളിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ തള്ളുന്നതായി കണ്ടെത്തല്‍. മഴക്കാലത്തിന് മുന്നോടിയായി സെക്രട്ടേറിയല്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ജീവനക്കാര്‍ വീടുകളില്‍ നിന്ന് മാലിന്യം കൊണ്ടുവന്ന് ഇവിടെ നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചില ജീവനക്കാര്‍ വരുമ്പോള്‍ സഞ്ചികളിൽ വീടുകളിലെ മാലിന്യവുമായിട്ടാണ് എത്തുന്നതെന്നും കണ്ടെത്തുകയുണ്ടായി. ഇത്തരത്തില്‍ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ തള്ളിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍.

സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നുകള്‍ക്ക് സമീപം സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ നാണക്കേടാണെന്നും സിസിടിവിയില്‍ പതിഞ്ഞാല്‍ പിടിവീഴുമെന്നും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Content Highlights: Employees throw household waste in the kerala secretariat, action

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
k surendran and b gopalakrishnan

1 min

കേരളത്തിലെ ഹിന്ദുക്കൾക്ക് രാഷ്ട്രീയബോധം കുറവ്, അതുകൊണ്ടാണ് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്- ഗോപാലകൃഷ്ണൻ

Jun 3, 2023


arikomban

1 min

അരിക്കൊമ്പന്‍ ഇനി കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍; പൂര്‍ണ ആരോഗ്യവാനെന്ന് അധികൃതര്‍

Jun 5, 2023


padayappa

1 min

മൂന്നാറില്‍ പടയപ്പയെ കാണാതായിട്ട് 20 ദിവസം

Jun 5, 2023

Most Commented