സെക്രട്ടേറിയറ്റില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ക്കെതിരേ ഭരണാനുകൂല സംഘടന രംഗത്ത്


സ്വന്തം ലേഖകന്‍

സെക്രട്ടേറിയറ്റ് |ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി

തിരുവനന്തപുരം:ശാസ്ത്രീയ പഠനം നടത്താതെ പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോലിഭാരം സംബന്ധിച്ച് പഠനം നടത്തിയ ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോർട്ട് നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷൻ രംഗത്ത്. പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോലിഭാരം ഏകീകരിക്കുന്നതും തസ്തികകൾ പുനർവിന്യാസം നടത്തുന്നതുമായി സർക്കാർ വർക്ക് സ്റ്റഡി ടീമിനെ ചുമതലപ്പെടുത്തിയിരുന്നു. ഓരോ വകുപ്പിലെയും അവിടങ്ങളിലെ സെക്ഷനുകളിലെയും ജോലി സംബന്ധിച്ച് അതാത് ഇടങ്ങളിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി കണക്കിലെടുത്തു വേണം ജീവനക്കാരുടെ വർക്ക് സ്റ്റഡി നടത്തേണ്ടത് എന്നാണ് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടത്.

എന്നാൽ ഐടി വകുപ്പ് തന്നെ പരാജയമെന്ന് സമ്മതിച്ചിട്ടുള്ള ഇ- ഫയൽ സംവിധാനത്തേയാണ് വർക്ക് സ്റ്റഡിക്കായി ഉപയോഗിച്ചത് എന്ന് എംപ്ലോയീസ് അസോസിയേഷൻ പറഞ്ഞു. ഇത്തരത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് പരിഗണിക്കരുതെന്ന് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഇതിന് വിരുദ്ധമായി വർക്ക് സ്റ്റഡി ടീം നൽകിയ ശുപാർശകൾ അംഗീകരിക്കാനുള്ള സർക്കാർ തീരുമാനത്തിനൈതിരേയാണ് എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധിക്കുന്നത്.

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന സർക്കാരിന്റെ പൊതുനയത്തിന് വിരുദ്ധമായി നിയമന നിരോധനം ഏർപ്പെടുത്താനും മത്സരപ്പരീക്ഷയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റവും തസ്തിക മാറ്റവും നൽകിയാൽ മതിയെന്നുമുള്ള തീരുമാനങ്ങൾക്കെതിരെയാണ് എംപ്ലോയീസ് അസോസിയേഷൻ പ്രതികരിക്കുന്നത്.

സെക്രട്ടേറിയേറ്റ് ജീവനക്കാരെ കൂട്ടപ്പലായനം നടത്താൻ വിജിലൻസ് അന്വേഷണം നേരിടുന്നവരും കൂരപൊളിച്ച് സർവീസിലെത്തിയവരുമായ ഉദ്യോഗസ്ഥർ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് തള്ളിക്കളയണമെന്നാണ് അസോസിയേഷന്റെ ആവശ്യം. എതിർപ്പ് അവഗണിച്ച് റിപ്പോർട്ട് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നാണ് ഇവർ പറയുന്നത്. കാലാകാലങ്ങളിൽ സംഘടനയുടെ വിഹിതത്തിൽ ആസനസ്ഥരായിരുന്നതിന് ശേഷം യൂദാസിന് സുവിശേഷം രചിക്കുന്ന വർഗ വഞ്ചക പരിഷകൾ കാലത്തിന്റെ ചരിത്രനീതി ഏറ്റുവാങ്ങേണ്ടി വരുമെന്നും എംപ്ലോയീസ് അസോസിയേഷൻ പറഞ്ഞു.


Content Highlights:Employees Association against the new proposals intended to be implemented in the Secretariat

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented