എ.ഡി ദാമോദരൻ| ഫയൽ ഫോട്ടോ: ബിജു വർഗീസ്, മാതൃഭൂമി
തിരുവനന്തപുരം: പ്രമുഖ ശാസ്ത്രജ്ഞനും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്) ഡയറക്ടറുമായിരുന്ന ഡോ. എ.ഡി.ദാമോദരന്‍ (87) അന്തരിച്ചു. ഇ.എം.എസിന്റെ മകള്‍ ഡോ.ഇ.എം.മാലതിയാണ് ഭാര്യ.
ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലാണ് ആദ്യം ജോലി ചെയ്തിരുന്നത്. കെല്‍ട്രോണിന്റെ ചെയര്‍മാനുമായിരുന്നു. വടക്കാഞ്ചേരി ആലത്തൂര്‍ മന കുടുംബാംഗമാണ്.
മക്കള്‍: ഹരീഷ് ദാമോദരന്‍ (ഇന്ത്യന്‍ എക്സ്പ്രസ് റൂറല്‍ അഫയേഴ്സ് എഡിറ്റര്‍, ന്യൂഡല്‍ഹി), പ്രൊഫ. സുമംഗല ദാമോദരന്‍ (ഇക്കണോമിക്സ് വിഭാഗം അധ്യാപിക, അംബേദ്കര്‍ യൂണിവേഴ്സിറ്റി ഡല്‍ഹി).
ശാസ്തമംഗലത്തെ മംഗലം ലെയ്നിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചിരിക്കുകയാണ് മൃതദേഹം. സംസ്കാരം: ശനിയാഴ്ച രാവിലെ ഒമ്പതിന് ശാന്തികവാടത്തില്‍
Content Highlights: A.D. Damodaran, CSIR former director
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..