ഇ.ഡി. റെയ്ഡിനിടെ യുകെയിലേക്ക് പോകാന്‍ ശ്രമം; ബിഷപ്പ് റസാലത്തെ വിമാനത്താവളത്തില്‍ തടഞ്ഞു


ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡിനിടെ സി.എസ്.ഐ. സഭാ ആസ്ഥാനത്തിനുമുന്നിൽ പോലീസിനെ വിന്യസിച്ചപ്പോൾ

തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സി.എസ്.ഐ ആസ്ഥാനത്ത് ഉള്‍പ്പെടെ നാലിടത്ത് തിങ്കളാഴ്ച ഇ.ഡി പരിശോധന നടത്തിയതിന് പിന്നാലെ സി.എസ്.ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞു.

യു.കെയിലേക്ക് പോകാന്‍ എത്തിയ റസാലത്തിനെ എമിഗ്രേഷന്‍ വിഭാഗമാണ് തടഞ്ഞുവെച്ചത്. തുടര്‍ന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ചോദ്യംചെയ്യലിനായി നേരത്തേയും ഇ.ഡി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ബിഷപ്പ് അടക്കമുള്ളവര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നായിരുന്നു തിങ്കളാഴ്ച പരിശോധന നടന്നത്. മെഡിക്കല്‍ പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയെന്ന കേസിലും മറ്റു സാമ്പത്തിക ക്രമക്കേടുകളിലുമാണ് അന്വേഷണം നടക്കുന്നത്. അടുത്തിടെയാണ് കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്.

പാളയം എല്‍.എം.എസിലെ ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ ഓഫീസ്, കാരക്കോണം മെഡിക്കല്‍ കോളേജ് ഓഫീസ്, ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ ശ്രീകാര്യം ഗാന്ധിപുരത്തെ വീട്, സഭാ സെക്രട്ടറി പ്രവീണിന്റെ നെയ്യാറ്റിന്‍കര ചെറിയ കൊല്ലയിലെ വീട് എന്നിവിടങ്ങളിലായിരുന്നു തിങ്കളാഴ്ച ഇ.ഡി പരിശോധന നടത്തിയത്.

കൊച്ചിയില്‍ നിന്നുള്ള 25 അംഗ ഇ.ഡി സംഘം തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ രാത്രി എട്ടുവരെ പരിശോധന നടത്തിയിരുന്നു. സഭാ ആസ്ഥാനത്തെത്തുമ്പോള്‍ ബിഷപ്പ് ധര്‍മരാജ് റസാലവും സ്ഥലത്തുണ്ടായിരുന്നു.

Content Highlights: Emigration Officials Blocked Bishop Antony Rasalath In Thiruvananthapuram Airport

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented