Representative image
എറണാകുളം: രോഗവ്യാപനം രൂക്ഷമായ എറണാകുളത്ത് കോവിഡ് 19 പരിശോധനയും ചികിത്സയും കൂടുതൽ ഫലപ്രദമാക്കാൻ അടുത്ത ആഴ്ച മുതൽ എമർജൻസി മൊബൈൽ മെഡിക്കൽ ടീം പ്രവർത്തനം ആരംഭിക്കും. ഡോക്ടർ, നഴ്സ് തുടങ്ങിയവർ വാഹനത്തിൽ ഉണ്ടായിരിക്കും.
ലോക്ക്ഡൗണിലാകുന്ന ക്ലസ്റ്ററുകളിൽ അത്യാവശ്യക്കാർക്ക് പോലും ചികിത്സ ലഭ്യമാകുന്നില്ലെന്നും രോഗലക്ഷണമുള്ളവർക്കും ടെസ്റ്റ് നടത്താൻ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുന്നെന്നുമുള്ള പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
അടിയന്തര ചികിത്സ ഉറപ്പാക്കുക, കോവിഡ് പരിശോധനക്ക് ആവശ്യമായ സാമ്പിളുകൾ ശേഖരിക്കുക എന്നിവയാണ് ടീമിന്റെ പ്രധാന പ്രവർത്തനങ്ങൾ. കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല കോവിഡ് അവലോകന യോഗത്തിലാണ് പുതിയ മെഡിക്കൽ ടീമിന്റെ പ്രവർത്തനം തുടങ്ങാൻ തീരുമാനമായത്.
എറണാകുളം പബ്ലിക് ഹെൽത്ത് ലാബിൽ സ്ഥാപിച്ച പുതിയ ആർടിപിസിആർ മെഷീന്റെ ടെസ്റ്റ് റൺ അടുത്തയാഴ്ച നടത്തും. ദിവസേന പരമാവധി 200 സാമ്പിളുകൾ പുതിയ മെഷീനിൽ പരിശോധിക്കാൻ സാധിക്കും. ഇതോടെ ജില്ലയിൽ പരിശോധന കൂടുതൽ വേഗത്തിൽ ആക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: emergency mobile medical team for covid prevention in ernakulam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..