കണ്ണൂര്‍: നെഞ്ചുവേദന അനുഭവപ്പെട്ട റിമാന്‍ഡ് പ്രതിക്ക് ഉടന്‍ ചികിത്സ നല്‍കിയത് രക്ഷയായി. കണ്ണൂര്‍ ജില്ലാ ജയിലില്‍ രണ്ടുമാസമായി റിമാന്‍ഡിലുള്ള കണ്ണൂര്‍ കൊറ്റാളി സ്വദേശി മുഹമ്മദ് കുഞ്ഞി (50) ക്കാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ജയിലില്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്.

ഉടന്‍ ജയിലുദ്യോഗസ്ഥര്‍ ഇയാളെ ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്ന് എ.കെ.ജി. ആശുപത്രിയിലേക്കും എത്തിച്ചു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ഐ.സി.യു. ആംബുലന്‍സില്‍ കൊണ്ടുപോയി. പരിയാരത്തുവെച്ച് അടിയന്തര ആന്‍ജിയോപ്‌ളാസ്റ്റി ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. 

ഒരു ലക്ഷത്തിലേറെ രൂപ ചെലവിട്ട് ജയില്‍വകുപ്പ് നടത്തിയ അടിയന്തര ഇടപെടലിനെ ഡോക്ടര്‍മാരുടെ സംഘം പ്രശംസിച്ചു. കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടാണ് മുഹമ്മദ് കുഞ്ഞി കണ്ണൂര്‍ ജയിലിലെത്തിയത്.

Content Highlights: emergency heart surgery for ganja case accused in kannur jail