തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അംഗീകാരം നല്‍കിയെന്ന ആരോപണത്തില്‍ ഈ മാസം 27-ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് മത്സ്യ മേഖല സംരക്ഷണ സമിതി.

അതേസമയം, ആരോപണം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിഷേധിച്ചിട്ടുണ്ട്. എവിടെയെങ്കിലും ആരെങ്കിലും ഒപ്പിട്ടതുകൊണ്ട് ആഴക്കടല്‍ ട്രോളര്‍ ഇറക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.

അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി ഒപ്പിട്ട കരാറില്‍ തെറ്റായ ഒന്നുമില്ലെന്നാണ് കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷനും വിശദീകരിച്ചു. ജലയാനങ്ങളും ട്രോളറുകളും നിര്‍മ്മിക്കാനുള്ള കരാറാണ് ഒപ്പിട്ടതെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു. 

കരാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പങ്കെടുത്ത ചിത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.